ജന്മനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍ ദത്തെടുത്ത് റിഷബ് ഷെട്ടി; അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്‌കൂളിന് പിന്തുണ നല്‍കുന്നത് റിഷബ് ഷെട്ടി ഫൗണ്ടേഷനിലൂടെ

Malayalilife
 ജന്മനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍ ദത്തെടുത്ത് റിഷബ് ഷെട്ടി; അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്‌കൂളിന് പിന്തുണ നല്‍കുന്നത് റിഷബ് ഷെട്ടി ഫൗണ്ടേഷനിലൂടെ

കാന്താര എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റിഷബ് ഷെട്ടി. ഇപ്പോള്‍ താന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ കേരടി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി കന്നഡ മീഡിയം സ്‌കൂള്‍ അഞ്ച് വര്‍ഷത്തേക്ക് ദത്തെടുത്തിരിക്കുകയാണ് നടന്‍. 'സര്‍ക്കാരി ഹി' എന്ന സിനിമ നിര്‍മ്മിച്ച കാലം മുതല്‍ കന്നഡ സ്‌കൂളുകളെ രക്ഷിക്കാനുള്ള കാമ്പെയ്ന്‍ ഏറ്റെടുത്തയാളാണ് ഷെട്ടി. ഇതിലൂടെ സ്വന്തം നാട്ടിലെ സ്‌കൂള്‍ വികസിപ്പിക്കുന്നതിലേക്ക് അദ്ദേഹം ഒരു ചുവടുവെപ്പ് നടത്തി.

ഈ വര്‍ഷം ആദ്യം ആരംഭിച്ച റിഷബ് ഷെട്ടി ഫൗണ്ടേഷനിലൂടെയാണ് റിഷബ് ഷെട്ടി സ്‌കൂളിന് തന്റെ പിന്തുണ നല്‍കിയിരിക്കുന്നത്. അദ്ദേഹം പ്രൈമറി സ്‌കൂള്‍ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സ്‌കൂള്‍ ദത്തെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും നടത്തി. കൂടാതെ, നിലവിലെ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും അദ്ദേഹം സംസാരിച്ചു. ഇങ്ങനെയാണ് സ്‌കൂള്‍ ദത്തെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റിഷബ് ഷെട്ടി മുമ്പ് തന്റെ 2018ലെ ഹിറ്റ് ചിത്രമായ 'സര്‍ക്കാരി ഹെ പ്ര. ഷാലെ, കാസര്‍കോടി'ലൂടെ കന്നഡ സ്‌കൂളുകളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിച്ചിരുന്നു. ഈ കന്നഡ ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിയിരുന്നു. 

2022-ലെ ഹിറ്റായ കാന്താരയുടെ പ്രീക്വല്‍ ആയ കാന്താര എ ലെജന്‍ഡ്: ചാപ്റ്റര്‍ 1ന്റെ തയ്യാറെടുപ്പുകളിലാണ് റിഷബ് ഷെട്ടിയിപ്പോള്‍. കര്‍ണാടകയിലെ പുരാതന രാജകുടുംബമായ കദംബ രാജവംശത്തിന്റെ ഭരണകാലമാണ് പുതിയ ചിത്രം പറയുന്നത്

rishab shetty adopts govt school

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES