പ്രശസ്ത ഗായിക എന്നതിലുപരി ഇപ്പോള്‍ റിമി ടോമി ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക കൂടിയായിരിക്കുകയാണ്. കുട്ടികളി നിറഞ്ഞ പെരുമാറ്റത്തിലൂടെയും തമാശകളിലൂടെയും ഏവരെയും കൈയ്യിലെടുക്കാന്‍ റിമിക്ക് അതിവേഗം സാധിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ മഠത്തിൽ ചേരാൻ സിസ്റ്റർ വിളിച്ച കഥ തുറന്ന് പറയുകയാണ്.
ഒന്നെങ്കിൽ കന്യാസ്ത്രി അല്ലങ്കിൽ നേഴ്സ് ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് താൻ ആകുമായിരുന്നു.കന്യാസ്ത്രി ആയിരുന്നെങ്കിൽ ഉറപ്പായും ഞാൻ മഠം പൊളിച്ച് ചാടും എന്നും റിമി പറയുന്നുണ്ട്.അതുകൊണ്ട് സഭ രക്ഷപെട്ടെന്ന് പറയാം.പത്താം ക്ലാസ് വരെ കറക്ട ആയിട്ട് കൊയർ പാടുന്ന വ്യക്തിയായിരുന്നു ഞാൻ.എല്ലാ കുർബാനയിലും മുടങ്ങാതെ പങ്കെടുത്തിരുന്നു.
അങ്ങനെ എന്നെ സഭയിലേക്കെടുത്താലോ എന്ന് ചിന്ദിച്ചു.ഒൻപതാം ക്ലാസ് വരെ ഞാനും അതിന് സമ്മതം മൂളിയിരുന്നു.പത്താം ക്ലാസ് കഴിയുമ്പോ വിളിച്ചാമതി എന്ന് പറഞ്ഞിരുന്നു.എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോ എല്ലാം തകിടം മറിഞ്ഞു.അപ്പോഴത്തെ പെൺകുട്ടികളുടെ മനസ് മാറിത്തുടങ്ങുമല്ലോ.അപ്പൊ സിസ്റ്റേഴ്സ് വിളിക്കാൻ വന്നു അന്ന് ഞാൻ പറഞ്ഞു സിസ്റ്ററെ എനിക്ക് ഇപ്പോൾ കന്യാസ്ത്രി അകാൻ വയ്യ കുറച്ചുടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ കുറച്ചൂടെ ശ്രദ്ധിക്കണം എന്ന് ആഗ്രഹമുണ്ടന്ന് പറഞ്ഞു.അതുകൊണ്ട് തന്നെ സഭ രക്ഷപെട്ടു എന്നാണ് റിമി പറയുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് ചുവട് വച്ചത്. പാട്ടിനോടൊപ്പം താരം തിങ്കള്‍ മുതല്‍ വെളളിവരെ എന്ന ചിത്രത്തിലുടെയും അഭിനയത്തിലും ചുവട് വയ്ക്കുകയും ചെയ്തിട്ടുണ്ട്.ഗായികയായും, അഭിനേത്രിയായും, അവതാരകയായും ശോഭിക്കുന്ന താരമാണ് റിമിടോമി. താര ജാഡകള്‍ ഒന്നും തന്നെ കാണിക്കാതെയാണ് റിമി ഏവരെയും സമീപിക്കാറുളളത്. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂം താരം വേഷമിട്ടിരുന്നു. ഇപ്പോൾ പുതിയ യൂട്യൂബ് ചാനലുമായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.