Latest News

കഥാപാത്രങ്ങളായി അച്ഛനും അമ്മയും; സംവിധാനം മകള്‍; സുരേഷ് കുമാര്‍ മേനക കുടുംബത്തില്‍ നിന്നും ഒരുങ്ങുന്ന ഹ്രസ്വചിത്രം താങ്ക് യുവിന്റെ പോസ്റ്റര്‍ പുറത്ത്; ചിത്രം ഒരുക്കുന്നത് രേവതി

Malayalilife
കഥാപാത്രങ്ങളായി അച്ഛനും അമ്മയും; സംവിധാനം മകള്‍; സുരേഷ് കുമാര്‍ മേനക കുടുംബത്തില്‍ നിന്നും ഒരുങ്ങുന്ന ഹ്രസ്വചിത്രം താങ്ക് യുവിന്റെ പോസ്റ്റര്‍ പുറത്ത്; ചിത്രം ഒരുക്കുന്നത് രേവതി

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകള്‍ രേവതി എസ്.കെ സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്.സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. യൂട്യൂബില്‍ പിന്നീട് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെയാണ് പുറത്തു വന്നത്.

ബില്ലു ബാര്‍ബര്‍ മുതല്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായ രേവതി ബറോസില്‍ മോഹന്‍ലാലിന്റെ സഹ സംവിധായികയായിരുന്നു. രേവതിയുടെ ആദ്യത്തെ ഹ്രസ്വചിത്രമാണിത്. ജി. സുരേഷ് കുമാറും നിതിന്‍ മോഹനുമാണ് നിര്‍മാണം. 

ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ ഒരാളുടെ ആകുലതകളും ഒറ്റപ്പെടലുമാണ് സിനിമയുടെ പ്രധാനപ്രമേയം. ഭാര്യയും ഭര്‍ത്താവുമായി മേനകയും സുരേഷ് കുമാറും അഭിനയിക്കുന്നു. മറ്റു കഥാപാത്രങ്ങളായി രേവതിയുടെ ഭര്‍ത്താവ് നിതിനും മേനകയുടെ അമ്മയും എത്തുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ രേവതി എഴുതി പൂര്‍ത്തീകരിച്ച സമയത്ത് സുരേഷ് കുമാര്‍ അത് വായിക്കാനിടയാകുകയും കഥ ഇഷ്ടപ്പെട്ട ശേഷം നിര്‍മിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കഥ, തിരക്കഥ: രേവതി എസ്.കെ., ഛായാഗ്രഹണം: വിഷ്ണു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍: എം.ആര്‍. രാജാകൃഷ്ണന്‍, സംഗീതം: രാഹുല്‍ രാജ്, എഡിറ്റ്: പ്രദീപ് ശങ്കര്‍, ആര്‍ട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗന്‍, സ്റ്റില്‍സ്: അനു.
 

revathy first short film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES