Latest News

സംഘടന രംഗത്തിനിടെ ഉണ്ടായ അപകടത്തില്‍ തല പൊട്ടി; മൂന്ന് സ്റ്റിച്ച് ഉണ്ടായിട്ടും അടുത്ത ദിവസം ഷൂട്ടിനെത്തി രംഗം പൂര്‍ത്തിയാക്കി; ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിനിടെ മഞ്ജു വാര്യര്‍ക്ക് ഉണ്ടായ അപകടത്തെ കുറിച്ച് നടി രേണു

Malayalilife
സംഘടന രംഗത്തിനിടെ ഉണ്ടായ അപകടത്തില്‍ തല പൊട്ടി; മൂന്ന് സ്റ്റിച്ച് ഉണ്ടായിട്ടും അടുത്ത ദിവസം ഷൂട്ടിനെത്തി രംഗം പൂര്‍ത്തിയാക്കി; ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിനിടെ മഞ്ജു വാര്യര്‍ക്ക് ഉണ്ടായ അപകടത്തെ കുറിച്ച് നടി രേണു

ന്തോഷ് ശിവന്റെ സംവിധനത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്‍'.ചിത്രം മെയ് 20 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. സിനിമാ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രമാണിത്. ഒരു വര്‍ഷം മുമ്പ് പുറത്ത് ഇറങ്ങിയ സിനിമയിലെ 'കിം കിം' എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഇപ്പോളിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ മഞ്ജുവിന് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ നടി രേണു സൗന്ദര്‍. സംഘട്ടന രംഗത്തിനിടയില്‍ മഞ്ജു വാര്യര്‍ക്ക് ഒരപകടം സംഭവിച്ചു. തല പൊട്ടി രക്തം വന്നു. എന്നാല്‍ താന്‍ അത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്. മഞ്ജു വാര്യരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറഞ്ഞു എങ്കിലും നടി അടുത്ത ദിവസം വന്നു രംഗം പൂര്‍ത്തിയാക്കിയെന്ന് രേണു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേണു പറയുന്നു. മഞ്ജു വാര്യരുടെ അര്‍പ്പണബോധം കണ്ടു തനിക്ക് പ്രചോദനമുണ്ടായെന്ന് രേണു കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്.
ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

renu talks about manju warrier injury in shooting time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES