ദിലീപ് ശ്രീനിവാസന്‍ എന്നിവരെ മുഖ്യവേഷങ്ങളിലെത്തിച്ച ശ്രദ്ധേയമായ സിനിമയായിരുന്നു പാസഞ്ചര്‍. 2008ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയെടുത്തതും. രഞ്ജിത്ത് ശങ്കറിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്ത്രില്‍ നെടുമുടി വേണു അവതരിപ്പിച്ച ഡ്രൈവര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചത് സുരാജ് വെഞ്ഞാറമൂടിനെ ആയിരുന്നെന്നും ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് പിന്നീട് ഈ കഥാപാത്രം നെടുമുി വേണുവിലേക്ക് എത്തിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലായിരുന്നു രഞ്ജിത് ശങ്കറിന്റെ വെളിപ്പെടുത്തല്‍.
രജ്ഞിത്തിന്റെ വാക്കുകള്‍ ഇങ്ങനെ:-
പാസഞ്ചറില്‍ രണ്ട് വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് ട്രെയിനും മറ്റൊന്ന് നെടുമുടി വേണു ഉപയോഗിക്കുന്ന പഴയ അംബാസിഡര്‍ കാറും. ട്രെയിനിലുള്ള ഷൂട്ടിംഗ് ഇന്നത്തെപ്പോലെ തന്നെ അന്നും വളരെ ചലഞ്ചിംഗ് ആയിരുന്നു. കഥയില്‍ ഒരു റിലീഫ് കൊണ്ടുവരുന്ന കഥാപാത്രം ആയിരുന്നു നെടുമുടി വേണുവിന്റേത്.
ആദ്യം ഞാനും ശ്രീനിവാസനും ഈ കഥാപാത്രത്തിലേക്ക് സുരാജ് വെഞ്ഞാറമൂടോ അങ്ങനെ ആരെയെങ്കിലുമാണ് ആലോചിച്ചിരുന്നത്. അപ്പോള്‍ ദിലീപാണ് നെടുമുടി വേണുവിന്റെ പേര് പറഞ്ഞത്. ഈ കഥാപാത്രത്തിന് വയസനും ചൊറിയനുമായ ഒരാളാണ് നല്ലതെന്നും നെടുമുടി വേണുവായിരിക്കും കഥാപാത്രത്തിന് ചേരുന്നതെന്നും ദfലീപ് നിര്‍ദ്ദേശിച്ചു.