ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒട്ടേറെ ചര്‍ച്ചകളും വാദങ്ങള്‍ക്കും വഴിതുറക്കുകയുണ്ടായി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയുകയും സമൂഹ മാധ്യമത്തിലടക്കം നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവം കഴിഞ്ഞ് ഏറെ നാള്‍ പിന്നിടുന്ന വേളയിലാണ് മിനിസ്‌ക്രീന്‍ അവതാരകയും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ രഞ്ജിനി ഹരിദാസ് ശബരിമല വിഷയത്തെ പറ്റി അഭിപ്രായം തുറന്ന് പറയുന്നത്.
രഞ്ജിനി ഹരിദാസിന്റെ വാക്കുകളിങ്ങനെ:-
'സുപ്രീം കോടതിയെ ബഹുമാനമൊക്കെയുണ്ട്. എന്നാല്‍, നിയമവും മതവും ഒന്നിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്ന് വ്യക്തിപരമായ അഭിപ്രായമെന്ന് രഞ്ജിനി പറയുന്നു. മാത്രമല്ല ശബരിമലയെന്നത് തനിക്ക് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയ ഒന്നാണെന്നാണ് രഞ്ജിനി ജമേഷ് ഷോയില്‍ വ്യക്തമാക്കിയത്.
എന്റെ അഭിപ്രായത്തില്‍ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാന്‍ മടിയില്ല. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു പൗര എന്ന നിയില്‍ സുപ്രീംകോടതി വിധിയെ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. അതേസമയം, ഞാനൊരു ഹിന്ദു കൂടിയാണ്. ഞാന്‍ വളര്‍ന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളുമുണ്ട്.
ഞാനെന്ന ഹിന്ദുവും ഞാനെന്ന പൗരയും ഉണ്ട്. അവിടെയാണ് പ്രശ്‌നങ്ങള്‍. ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഞാനൊരു പുരോഗമനവാദിയാണ്.പക്ഷേ അകത്ത് തനി നാടന്‍ ആണ് ഞാന്‍. പ്രായം കൂടുമ്പോഴാണ് ഇതൊക്കെ മനസ്സിലാകുന്നത്'.