പ്രതീക്ഷിച്ച പോലെ തന്നെ ചെരുപ്പേറ് കൊണ്ടു; ഒരു മാസത്തേക്ക് ചെന്നൈയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് എല്ലാവരും പറഞ്ഞു; പടയപ്പയുടെ ഓർമ്മകൾ തുറന്ന് പറഞ്ഞ് നടി രമ്യ കൃഷ്ണൻ രംഗത്ത്

Malayalilife
പ്രതീക്ഷിച്ച പോലെ തന്നെ  ചെരുപ്പേറ് കൊണ്ടു; ഒരു മാസത്തേക്ക് ചെന്നൈയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് എല്ലാവരും പറഞ്ഞു; പടയപ്പയുടെ ഓർമ്മകൾ തുറന്ന് പറഞ്ഞ് നടി   രമ്യ കൃഷ്ണൻ  രംഗത്ത്

ന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രമ്യ കൃഷ്ണൻ. രമ്യ ഇതുവരെ 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ഈ ചിത്രത്തിൽ രജനികാന്തിന്റെ വില്ലത്തിയായി അഭിനയിച്ചത്തിൽ ഒരുപാട് പേടി ആയിരുന്നു എന്നാണ് നടി പറയുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയതാണ് ഈ ചിത്രത്തിലെ കഥാപാത്രം. 

പേടിച്ചു പേടിച്ചാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. അയ്യോ ഞാന്‍ സൗന്ദര്യയുടെ കഥാപാത്രം ചെയ്താല്‍ മതിയാരുന്നുവെന്ന് എന്നും ആലോചിക്കുമായിരുന്നു. ഓരോ ദിവസവും ഡയലോഗ് പറയുമ്പോഴും ടെന്‍ഷന്‍ ആയിരുന്നു, വീട്ടിലേക്ക് ആരെങ്കിലും കല്ലെറിയുമോ കാറില്‍ പോകുമ്പോ എറിയുമോ അങ്ങനെ ഞാന്‍ ശരിക്കും പേടിച്ചിരുന്നു. അതുമല്ല ക്ലൈമാക്‌സ് ഷൂട്ട് കഴിയുകയും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് പറഞ്ഞു ഒരു മാസത്തേക്ക് ചെന്നൈയില്‍ നിന്ന് മാറി വേറെ എവിടെയെങ്കിലും നില്‍ക്കുന്നതാണ് നല്ലതെന്ന് എന്നൊക്കെ പറഞ്ഞപ്പോൾ പേടി ഇരട്ടിയായി എന്നാണ് താരം പറയുന്നത്. താന്‍ ഭയന്നതു പോലെ തന്നെ ഫസ്റ്റ് ഷോ നടന്നപ്പോള്‍ സ്‌ക്രീനില്‍ എന്റെ മുഖം കാണിച്ചപ്പോള്‍ അതിനു നേരെ കൃത്യമായി ഒരു ചെരുപ്പ് എറിഞ്ഞു. അങ്ങനെ സ്‌ക്രീനില്‍ ഒരു ദ്വാരം വരികയും ചെയ്തു. തന്റെ സഹോദരി സിനിമ കാണുവാന്‍ പോയപ്പോഴായിരുന്നു ഇത് സംഭവിച്ചത്. അതുകൊണ്ട് എന്റെ സഹോദരിയാണെന്ന് മിണ്ടാതെ അവള്‍ അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. ആദ്യ ദിവസത്തിന് ശേഷം എല്ലാം ശരിയായി എന്നും താരം പറഞ്ഞു. 

ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലെത്തിയാണ് നടി രമ്യ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗമുണ്ടാക്കുന്നത്. ഇതിൽ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങൾ പെടും. തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. 

remya krishnan tamil movie villian rajnikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES