സൂപ്പര്‍ ഡിലക്‌സില്‍ രമ്യാ കൃഷ്ണനെത്തുന്നത് പോണ്‍ നടിയായി; ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്നും താരം; ചിത്രം മാര്‍ച്ച് 29ന് പ്രദര്‍ശനത്തിനെത്തും

Malayalilife
topbanner
സൂപ്പര്‍ ഡിലക്‌സില്‍ രമ്യാ കൃഷ്ണനെത്തുന്നത് പോണ്‍ നടിയായി; ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്നും താരം; ചിത്രം മാര്‍ച്ച് 29ന് പ്രദര്‍ശനത്തിനെത്തും

വിജയ് സേതുപതിയുടെ  റിലീസിനൊരുങ്ങുന്ന ചിത്രമാണ് സൂപ്പര്‍ ഡിലക്‌സ്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ റോളിലാണ് വിജയ് സേതുപതി എത്തുന്നത്.  വിജയ് സേതുപതിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ട്രെയ്ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയെ കൂടാതെ മലയാളഇകളുടെ യുവതാരം ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നു എന്നതാണ് ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്.  സാമന്തയ്ക്ക് പുറമേ രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പോണ്‍ താരമായിട്ടാണ് രമ്യ ചിത്രത്തിലെത്തുന്നു. കഥാപാത്രത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് ഇപ്പോള്‍ താരം. 

 സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡിലക്സില്‍ താന്‍ കൈകാര്യം ചെയ്തതെന്ന് രമ്യ പറയുന്നു. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് രമ്യ പറഞ്ഞിരുന്നു.

''ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. അതെന്റെ വലിയ ആഗ്രഹമാണ്''- രമ്യ പറയുന്നു. ലീലയെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് നദിയ മൊയ്തുവിനെയായിരുന്നു. പിന്നീടാണ് കഥാപാത്രം രമ്യയിലേക്ക് എത്തുന്നത്. രമ്യ ലീലയെ മനോഹരമായി അവതരിപ്പിച്ചുവെന്ന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയും പറയുന്നു. കുമാരരാജയുടെ കഥയ്ക്ക് മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ.ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more topics: # remya krishnan about super deluxe
remya krishnan about super deluxe

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES