തമിഴ്സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായകകയും കൂടിയായ സൗന്ദര്യയുടെ വിവാഹം ഇന്ന് . വന്‍ ആഘോഷത്തോടെയാണ് രജനിയുടെ മകള്‍ സൗന്ദര്യയുടെ വിവാഹം നടക്കുന്നത്. ചെന്നൈയിലെ ലീലാ പാലസ് ഹോട്ടിലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. രാവിലെ 9 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. രജനികാന്ത്, ലത ദമ്പതികളുടെ രണ്ടാത്തെ മകളാണ് സംവിധായികയും കൂടിയായ സൗന്ദര്യ.
കുറച്ചു ദിവസങ്ങളായി വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുമായി തിരക്കിലാണ് തലൈവറും കുടുംബവും. കഴിഞ്ഞ ദിവസം രജനീകാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്നുളള പ്രീ വെഡ്ഡിങ് പാര്‍ട്ടിയും നടന്നിരുന്നു. പാര്‍ട്ടിയ്ക്കിടെ തന്റെ ഹിറ്റ് ചിത്രമായ 'മുത്തു'വിലെ 'ഒരുവന്‍ ഒരുവന്‍ മുതലാളി' എന്ന ഹിറ്റ് ഗാനത്തിന് രജനീകാന്ത് ചുവടു വയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തന്റെ പേരക്കുട്ടികള്‍ക്കൊപ്പം രജനീകാന്ത് കളിക്കുന്നതിന്റെ ഒരു ഫോട്ടോയും വൈറലാകുന്നുണ്ട്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയുമാണ് ചിത്രത്തിലുള്ളത്.
രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായിക കൂടിയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.