Latest News

ഛാവ'യുടെ ട്രെയിലര്‍ ലോഞ്ചിനായി പരിക്കേറ്റ കാലുമായി വേദിയിലെത്തി രശ്മിക മന്ദാന; കൈപിടിച്ച് സഹായിച്ച് വിക്കി കൗശല്‍; ഒറ്റ കാലില്‍ വേദിയിലെക്ക് നടന്ന് കയറുന്ന നടിക്ക് കൈയ്യടിച്ച് സഹപ്രവര്‍ത്തകരും ആരാധകരും

Malayalilife
 ഛാവ'യുടെ ട്രെയിലര്‍ ലോഞ്ചിനായി പരിക്കേറ്റ കാലുമായി വേദിയിലെത്തി രശ്മിക മന്ദാന; കൈപിടിച്ച് സഹായിച്ച് വിക്കി കൗശല്‍; ഒറ്റ കാലില്‍ വേദിയിലെക്ക് നടന്ന് കയറുന്ന നടിക്ക് കൈയ്യടിച്ച് സഹപ്രവര്‍ത്തകരും ആരാധകരും

ശ്മിക മന്ദാനയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഛാവ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പരിക്കേറ്റ കാലുമായിട്ടാണ് താരമെത്തിയത്. വേദിയില്‍ കയറാനും കസേരയിലിരിക്കാനും രാശ്മികയെ സഹായിക്കുന്ന സിനിമയിലെ നായകന്‍ കൂടിയായ വിക്കി കൗശലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.  

കാലിലെ പരുക്ക് വകവയ്ക്കാതെ ട്രെയിലര്‍ ലോഞ്ചിനെത്തിയ രശ്മികയെ പ്രശംസിച്ച് സഹപ്രവര്‍ത്തകരും പ്രേക്ഷകരും രംഗത്തെത്തി. നടിയുടെ ജോലിയോടുള്ള ആത്മാര്‍ഥതയെ പുകഴ്ത്തുകയാണ് ആരാധകര്‍. വിമാനത്താവളത്തില്‍ വീല്‍ ചെയറിന്റെ സഹായത്തോടെ എത്തിയ രശ്മിക ട്രെയിലര്‍ വേദിയില്‍ എത്തിയത് ഒറ്റക്കാലിലാണ്. ''ക്ഷമിക്കണം. എനിക്ക് ഇപ്പോള്‍ എത്താന്‍ കുറച്ചധികം സമയമെടുക്കും'' എന്ന മുഖവുരയോടെയാണ് രശ്മിക വേദിയില്‍ പ്രതീകാത്മകമായി ഒരുക്കിയ പൂജാവേദിയിലേക്ക് പൂക്കള്‍ അര്‍പ്പിച്ചത്.  ഒരു സിനിമയ്ക്കായി ഇത്രയേറെ ആത്മാര്‍ഥത കാണിക്കുന്ന നായികയെ കണ്ടിട്ടേയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
         
തെന്നിന്ത്യയിലെ എക്‌സ്പ്രഷന്‍ ക്വീനായി പ്രേക്ഷകര്‍ സ്വീകരിച്ച താരമാണ് രാശ്മിക മന്ദാന. പുഷ്പ - 2 എന്ന ചിത്രത്തിന് ശേഷം രാശ്മിക മന്ദാനയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിക്കി കൗശലാണ് നായകന്‍. 

വര്‍ക്കൗട്ടിനിടെയാണ് രാശ്മികയുടെ കാലിന് പരിക്കേറ്റത്. സല്‍മാന്‍ ഖാനും രശ്മികയും ഒന്നിക്കുന്ന 'സിക്കന്ദറി'ന്റെ ഷൂട്ടിങ്ങിനിടെ ജിമ്മില്‍ വച്ചായിരുന്നു അപകടം. രാശ്മിക തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. അപകടത്തിന് ശേഷം രശ്മിക പങ്കെടുക്കുന്ന ആദ്യ പരിപാടി കൂടിയാണ് ഇത്.

വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ ഒപ്പമുണ്ടെങ്കിലും സ്വയം നടക്കാന്‍ ശ്രമിക്കുന്ന രാശ്മികയെ കാണാം. സ്റ്റേജിന്റെ അടുത്തെത്തുമ്പോള്‍ വിക്കി കൗശല്‍ വേദിയിലേക്ക് പിടിച്ചുകയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഒരു കസേരയിലേക്ക് വിക്കി കൗശലിന്റെ സഹായത്തോടെ രാശ്മിക ഇരിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് ലോഞ്ചിംഗ് ചടങ്ങ് നിര്‍വഹിച്ചത്.

ലോഞ്ചില്‍ യെശുഭായ് എന്ന കഥാപാത്രത്തിലേക്ക് എത്താന്‍ ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും കഥയെ കുറിച്ച് കൂടുതല്‍ പഠിച്ചതിന് ശേഷമാണ് സിനിമ ചെയ്തതെന്നും രാശ്മിക പറഞ്ഞു. ''ഛാവ പോലുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ മഹാറാണി എന്നാണ് വിക്കി എന്നെ വിളിച്ചിരുന്നത്. ഞാന്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണിത്. ഛാവ എന്നും എനിക്ക് സ്‌പെഷ്യലായിരിക്കും...'' രശ്മിക മന്ദാന പറഞ്ഞു.

rashmika mandanna wheelchair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES