Latest News

മുഖം മൂടി കെട്ടി ദേവരകൊണ്ട; ചിരി അടക്കാൻ ആകാതെ രശ്‌മിക മന്ദാന; ജിമ്മിൽ നിന്ന് എടുത്ത രസകരമായ ചിത്രങ്ങൾ വൈറൽ

Malayalilife
മുഖം മൂടി കെട്ടി ദേവരകൊണ്ട; ചിരി അടക്കാൻ ആകാതെ രശ്‌മിക മന്ദാന; ജിമ്മിൽ നിന്ന് എടുത്ത രസകരമായ ചിത്രങ്ങൾ വൈറൽ

സിനിമയിൽ എല്ലാവർക്കും ഇഷ്ടപെട്ട ജോഡികൾ പലരും കല്യാണം കഴിക്കാറുണ്ട് പലരും നല്ല സുഹൃത്തുക്കളാകാറുമുണ്ട്. കേരളത്തിലും നിരവധി ഫാൻസ്‌ ഉള്ള കപ്പിൾ ആണ് രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. തെലുങ്ക് സിനിമാ ലോകം കടന്നും വിജയം നേടിയ ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇവർ പുറത്തും നല്ല സുഹൃത്തുക്കളാണ്. ഇവർ ഒന്നിക്കുമ്പോൾ ഒക്കെ അവിടെ ആളുകൾ തടിച്ച് കൂടാറുണ്ട്. ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഒക്കെ തന്നെ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകുന്നത്.  

ഇപ്പോൾ വൈറൽ ഇവരുടെ ഒരു പുതിയ വീഡിയോ ആണ്. ഇരുവരും ജിമ്മിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ ആണ് വൈറൽ. അതിൽ രശ്‌മിക പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളും കാണാം. ഇതിന്റെ കാരണമാണ് രസം. മുഖം ആകെ മൂടിക്കെട്ടിയ രൂപത്തിൽ ആയിരുന്നു വിജയ് ദേവരകൊണ്ട വന്നിരുന്നത്. ഇത് കണ്ടിട്ടാണ് രശ്‌മികയ്ക്ക് ചിരി അടക്കാൻ കഴിയാതെ നിന്നത്. ജിമ്മില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള അനാവശ്യ ഫോട്ടോകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണത്രെ വിജയ് മുഖം ആകെ മൂടിക്കെട്ടിയത്. തമാശ രൂപേണെ പബ്ലിസിറ്റിയെ ഒഴിവാക്കുകയായിരുന്നു താരം. കാറിലേക്ക് പോകുമ്പോഴും വിജയ് കണ്ണുകള്‍ മറച്ചുവച്ച തൊപ്പി എടുത്ത് മാറ്റിയില്ല. അത് കൂടെ കണ്ടപ്പോള്‍ രശ്മികയ്ക്ക് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും മുഖം മറച്ചത് കൊണ്ട് വിജയ്ക്ക് പിന്നാലെ ആരും ഫോണും ക്യാമറയുമായി പോയില്ല. എന്നാല്‍ ചിരി നിര്‍ത്താന്‍ പ്രയാസപ്പെടുന്ന രശ്മികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രശ്മിക മന്ദന ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ്. പ്രധാനമായും കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു. 016 ൽ കന്നഡ ചിത്രം 'കിറിക്‌ പാർട്ടി'യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി. ഗീത ഗോവിന്ദത്തിലെ നായകനാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമയിലെ ഒരു നടൻ ആണ് വിജയ് സായ് ദേവരകൊണ്ട. തെലങ്കാന ആണ് സ്വദേശം, കൂടാതെ ഫിലിം ഫെയർ അവാർഡ്‌ ഉൾപ്പെടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് മുഖ്യധാരയിലേക്ക് വരുന്നത്. രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. 

rashmika mandana vijay devarakonda malayalam telungu gym photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES