രശ്മിക മന്ദന ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് പ്രധാനമായും കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു. മോഡലിംഗിലൂടെ രംഗത്ത് വന്ന താരമാണ് രശ്മിക. 2016 ൽ കന്നഡ ചിത്രം 'കിറിക് പാർട്ടി'യിലൂടെ അഭിനയ രംഗത്ത് എത്തി . 2017 ൽ അഞ്ജലി പുത്ര , ചമക് എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
ഇപ്പോള്‍ രശ്മിക തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. മിഷന്‍ മജ്‌നു എന്ന ചിത്രത്തിലൂടെയാണ് ഡിയര്‍ കോംമ്രേഡ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്‍. കൊവിഡ് 19 കാലഘട്ടം ആയത് കൊണ്ടാണ് താന്‍ ഇപ്പോള്‍ ബോളിവുഡ് ചിത്രം ചെയ്തത് എന്നാണ് നടി പറയുന്നത്. ബോളിവുഡില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടായിരുന്നെങ്കിലും ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ഏറ്റെടുത്ത സൗത്ത് ഇന്ത്യന്‍ സിനിമകളുമായി തിരക്കിലായിരുന്നു. അതിനിടയില്‍ പെട്ടന്ന് കൊവിഡ് 19 വ്യാപിച്ചതോടെ പല സിനിമകളും നിര്‍ത്തി വച്ചു. അപ്പോള്‍ എനിക്ക് തോന്നി ഇതാണ് ബോളിവുഡ് സിനിമ ചെയ്യാന്‍ പറ്റിയ സമയം എന്ന്. അപ്പോള്‍ വന്ന സിനിമകളില്‍ മിഷന്‍ മജ്‌നു ഏറ്റെടുക്കുകയായിരുന്നു എന്നും താരം പറഞ്ഞു.
2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി 2019 ൽ യജമാന , ഡിയർ കോമ്രേഡ് എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്ണ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാൺ രശ്മിക മന്ദാന . 2017 ൽ നടൻ രക്ഷിത് ഷെട്ടിയെ. വിവാഹം കഴിച്ചെങ്കിലും 2018 ൽ വേർപിരിഞ്ഞു.