Latest News

ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി രണ്‍വീര്‍; ആദ്യത്തെ കണ്‍മണി പിറക്കാന്‍ മാസങ്ങള്‍ മുമ്പുള്ള താരത്തിന്റെ നീക്കത്തില്‍  ആശങ്കയോടെ ആരാധകര്‍

Malayalilife
ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി രണ്‍വീര്‍; ആദ്യത്തെ കണ്‍മണി പിറക്കാന്‍ മാസങ്ങള്‍ മുമ്പുള്ള താരത്തിന്റെ നീക്കത്തില്‍  ആശങ്കയോടെ ആരാധകര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വര്‍ഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നു. ഇരുവരും വേര്‍പിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകര്‍ ചോദിക്കുന്നു.

എന്നാല്‍ ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രണ്‍വീറിനൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിനാല്‍ തന്നെ ഇവരുടെയും വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളെന്നും ഇല്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞത്. അതേസമയം ദീപികയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹ ചിത്രങ്ങള്‍ ഇപ്പോഴും ഉണ്ട്.

ranveer singh removes wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES