ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന, സംവിധാനയകനും, ചലച്ചിത്ര അക്കാദമി മൂന് ചെയര്‍മാനും രഞ്ജിത്തിന് കുരക്കായി പുതിയ ആരോപണം. രഞ്ജിത്ത് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയത് ചലച്ചിത്രലോകത്തെ ഞെട്ടിക്കയാണ്.
സംവിധായകന് രഞ്ജിത്ത് ലൈംഗിക പീഡനത്തിന് ഇരക്കിയാക്കിയെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിക്ക് പരാതി നല്കി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചു.
മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. തന്നെ വിവസ്ത്രനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സംവിധായകന് തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും, കണ്മഷിയിടാന് ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന് പറയുന്നു. തന്റെ 'കണ്ണുകള്‍ സുന്ദരമായിരുന്നു' എന്ന് സംവിധായകന് പറഞ്ഞിരുന്നത്രേ.
രഞ്ജിത്ത് തന്നോട് എന്താണ് ചെയ്തതെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പരാതിക്കാരന് പറയുന്നു. എന്നാല്‍ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഇയാള്‍ വ്യക്തമാക്കി. പോലീസിനോട് ഇക്കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തും. അതേ ഹോട്ടലില്‍ താമസിച്ചിരുന്ന തന്റെ 'നടി'യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്റെ നഗ്നചിത്രങ്ങള്‍ എടുത്തതെന്നും ഇയാള്‍ പറഞ്ഞു.
താന്‍ സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സംഭവത്തിന് ശേഷം രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന മീ ടൂ പ്രസ്ഥാനവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കലും തന്നെ മുന്നോട്ട് വരാനും സംസാരിക്കാനും പ്രേരിപ്പിച്ചെന്ന് യുവാവ് പറഞ്ഞു