നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ നടിയാണ് രമ്യ പാണ്ഡ്യന്‍. രമ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ എന്‍ഗേജ്മെന്റ് ടീസര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടി.
വളരെ അധികം സുന്ദരിയായി, റൊമാന്റിക് ആയ രമ്യയെ വീഡിയോയില്‍ കാണാം, എന്നാല്‍ വരന്റെ മുഖം വീഡിയോയില്‍ മറച്ചുവച്ചിരിക്കുകയാണ്. ഒരു സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍ കൂടിച്ചേരലാണ് ഈ വിവാഹം എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. രമ്യയുടെ പേര് തമിഴിലും വരന്റെ പേര് ഹിന്ദിയിലും എഴുതിയത് കാണാം.
യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനാണ് രമ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ച്ചാന്‍ പോകുന്നത്. റിഷികേശിലെ ക്ഷേത്രത്തില്‍ വച്ച് നവംബര്‍ 8 ന് ആയിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 15 ന് ചെന്നൈയില്‍ വച്ച് ഒരു ഗ്രാന്റ് വെഡ്ഡിങ് റിസപ്ഷനും പ്ലാന്‍ ചെയ്തിട്ടുണ്ട്.
ഇവരുടെ പ്രണയ കഥയും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ബെംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. 2023 ല്‍ ആണ് രമ്യ പാണ്ഡ്യന്‍ യോഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്. ലോവലുമായി നല്ല സൗഹൃദത്തിലായി, അത് പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാര്‍ സമ്മതം അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ യോഗ ട്രെയിനറും, ലൈഫ് കോച്ചും മാത്രമല്ല ലോവല്‍ ധവാന്‍. ലുധിയാനയിലും പഞ്ചാബിലും മറ്റ് പലയിടങ്ങളിലുമായുള്ള പ്രശസ്ത പബ്ലിക് ലബോര്‍ട്ടറിയുടെ ഉടമസ്ഥനാണ്. ലുധിനായ സ്വദേശിയായ അധവാന്‍ ആണ് ലോവലിന്റെ പിതാവ്.
തിരുനല്‍വേലി സ്വദേശിയായ രമ്യ പാണ്ഡ്യന്‍ മുന്‍ സിനിമ സംവിധായകന്‍ ദുരൈ പാണ്ഡിയുടെ മകളാണ്. ഡമ്മി ടപ്പാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമാ അരങ്ങേറ്റം. ജോക്കര്‍, ആണ്‍ ദൈവതൈ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ രമ്യ ശ്രദ്ധിക്കപ്പെട്ടത് കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് തമിഴ് സീസണ്‍ 4 എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ്. കുക്ക് വിത്ത് കോമാളിയില്‍ സെക്കന്റ് റണ്ണറപ്പും, ബിഗ്ഗ് ബോസ് തമിഴ് സീസണ്‍ 4 ല്‍ തേഡ് രണ്ണറപ്പും ആയിരുന്നു രമ്യ പാണ്ഡിയന്‍.