രാം ചരണും ഭാര്യ ഉപാസനയും ചേര്‍ന്ന് സോഷ്യല്‍ മീഡിയ തരംഗം നിരന്തരം സൃഷ്ടിക്കുകയാണ്. ഈ ആഴ്ചയില്‍ തന്നെ വാനിറ്റി ഫെയര്‍ എന്ന യൂട്യൂബ് ചാനലില്‍ ഇരുവരുടെയും വീഡിയോ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോയായി മാറി റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു. ഓസ്‌കറിന് പോകുന്നതിന് മുന്‍പുള്ള മുന്നൊരുക്കങ്ങള്‍ എല്ലാം ചേര്‍ത്തുകൊണ്ടുള്ള വീഡിയോ ഫാന്‍സും ജനങ്ങളും ഹൃദയത്തിലേറ്റിയിരുന്നു.
ദുബായിലുള്ള ബേബി ഷവര്‍ ആഘോഷപരിപ്പാടിയിലെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഹൈദരാബാദില്‍ വെച്ച് നടന്ന ആഘോഷപ്പരിപാടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. ആദ്യ ആഘോഷത്തില്‍ പിങ്ക് വസ്ത്രമണിഞ്ഞ് ഉപാസനയും ബ്ലാക്ക് ഡ്രസ് ഇട്ട് രാം ചരണും തിളങ്ങിയപ്പോള്‍ രണ്ടാം ആഘോഷചടങ്ങില്‍ നീല ഡ്രസ് ഇട്ട് ഉപേന്ദ്ര സുന്ദരിയായി. വൈറ്റ് ഷര്‍ട്ട് ധരിച്ച് രാം ചരന്‍ ചടങ്ങ് കീഴടക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പിങ്കി റെഡ്ഢി, സാനിയ മിര്‍സ, കനിക കപൂര്‍, അല്ലു അര്‍ജുന്‍ തുടങ്ങിയ സുഹൃത്തുക്കളും രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയും സുസ്മിത , ശ്രീജ എന്നീ സഹോദരങ്ങള്‍ പങ്കെടുത്തപ്പോള്‍ ഉപാസനയുടെ അമ്മ ശോഭന കാമിനെനി, സംഗീത റെഡ്ഢി തുടങ്ങിയവരും പങ്കെടുത്തു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. രാമിന്റെയും ഉപാസനയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.