Latest News

കറുത്ത കുര്‍ത്തയും അയ്യപ്പ മാലയും ധരിച്ച് നഗ്‌ന പാദനായി രാം ചരണ്‍; മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ അയ്യപ്പ ദര്‍ശനം നടത്തി താരം

Malayalilife
കറുത്ത കുര്‍ത്തയും അയ്യപ്പ മാലയും ധരിച്ച് നഗ്‌ന പാദനായി രാം ചരണ്‍; മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ അയ്യപ്പ ദര്‍ശനം നടത്തി താരം

ടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെച്ച് അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. ഈ ആത്മീയ യാത്ര വര്‍ഷങ്ങളായുള്ള രാം ചരണിന്റെ വിശ്വാസത്തെ അടയാളപ്പെടുത്തുന്നതാണ്.

അയ്യപ്പ ഭക്തര്‍ എടുക്കുന്ന നേര്‍ച്ചയാണ് അയ്യപ്പ ദീക്ഷ. കറുത്ത കുര്‍ത്തയും അയ്യപ്പ മാലയും ധരിച്ച് ഒട്ടനവധി വൃതങ്ങളും അനുഷ്ഠിച്ചാണ് രാം ചരണ്‍ പൂര്‍ത്തിയാക്കിയത്.

ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ദീക്ഷ വസ്ത്രമണിഞ്ഞ് നഗ്‌ന പാദനായി നടന്ന് പോകവേ ആരാധക കൂട്ടത്തെ കാണുകയും ചെയ്തു. സിദ്ധിവിനായക ക്ഷേത്ര അത്രമേല്‍ രാം ചരണിനും മറ്റ് അയ്യപ്പ ഭക്തര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. 'ആര്‍ ആര്‍ ആര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലും രാം ചരണ്‍ അയ്യപ്പ ദീക്ഷ അനുഷ്ഠിച്ചിരുന്നു. ക്ലിന്‍ കാര എന്ന രാം ചരണിന്റെ കുഞ്ഞിന് വേണ്ടിയാണ് ഇത്തവണ അനുഷ്ഠിച്ചത്. സിനിമ തിരക്കുകള്‍ക്കിടയില്‍ ആത്മീയ യാത്രയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നതും തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്നതാണ്

Read more topics: # രാം ചരണ്‍
ram charan visits mumbai siddhivinayak temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES