Latest News

സിനിമകളൊക്കെ മോശമാണെങ്കിൽപ്പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും; ദിലിപിന്റെ മാർക്കറ്റിങ് കണ്ടാണ് ലാലും മമ്മൂക്കയും പിന്നീട് സെൽഫ് മാർക്കറ്റിങ് പഠിച്ചത്‌; ദിലീപ് കാണിക്കുന്ന കാര്യങ്ങൾ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം പറ്റിയത്; ജയറാം നിരസിച്ച സിനിമകൾ സൂപ്പർഹിറ്റായി; വെളിപ്പെടുത്തലുമായി രാജസേനൻ

Malayalilife
സിനിമകളൊക്കെ മോശമാണെങ്കിൽപ്പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും; ദിലിപിന്റെ മാർക്കറ്റിങ് കണ്ടാണ് ലാലും മമ്മൂക്കയും പിന്നീട് സെൽഫ് മാർക്കറ്റിങ് പഠിച്ചത്‌; ദിലീപ് കാണിക്കുന്ന കാര്യങ്ങൾ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം പറ്റിയത്; ജയറാം നിരസിച്ച സിനിമകൾ സൂപ്പർഹിറ്റായി; വെളിപ്പെടുത്തലുമായി രാജസേനൻ

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സൃഷ്ടിച്ച സംവിധായകനാണ് രാജസേനൻ. ഒരു സമയത്ത് സൂപ്പർഹിറ്റ് കുടുംബ ചിത്രങ്ങൾ രാജസേനന്റെ മാത്രം കുത്തകയായിരുന്നു. ഇപ്പോൾ സംവിധാന രംഗത്ത് നിന്ന് മാറി അഭിനയത്തിലും ബിസിനസിലും ചുവടുറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ കേരളകൗമുദി ചാനലിന് നല്കിയ അഭിമുഖത്തിൽ ഇപ്പോളത്തെ സൂപ്പർ താരങ്ങളെ കുറിച്ചും ജയറാമുമായുള്ള അകൽച്ചയെക്കുറിച്ചുമൊക്കെ രാജസേനൻ ചില വെളിപ്പെടുത്തൽ നടത്തുകയുണ്ടായി.

നടൻ ദിലീപിന് മറ്റ് നടന്മാർക്കില്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് രാജസേനൻ പറയുന്നത്. ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമാണ് ഇതെന്നും, മോഹൻലാലും,മമ്മൂട്ടിയും ഇക്കാര്യം പഠിച്ചത് ദിലീപിൽ നിന്നാണെന്ന് പറയുകയാണ് രാജസേനൻ. കൂടാതെ ദിലീപിനെ അനുകരിക്കാൻ നോക്കിയതാണ് ജയറാമിന് പാര ആയതെന്നും അദ്ദേഹം പറയുന്നു.

ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാർക്കറ്റിങ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ് പിൽക്കാലത്ത് ലാലും മമ്മൂട്ടിയുമൊക്കെ സെൽഫ് മാർക്കറ്റിങ് പഠിച്ചത്. അവർ മാത്രമല്ല പലരും.

പക്ഷേ അതിൽ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി, ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം വന്നത്. ദിലീപിന് സിനിമയുടെ മാർക്കറ്റിംഗിനെപ്പറ്റി ശക്തമായൊരു അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ച് നിൽക്കുന്നത്. ദിലീപിന്റെ ചില സിനിമകളൊക്കെ വളരെ മോശമാണെങ്കിൽപ്പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും'- രാജസേനൻ പറഞ്ഞു.

Read more topics: # rajasenan about dileep
rajasenan about dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES