Latest News

കലാഭവന്‍ മണിയും കല്‍പന ചേച്ചിയും മരിച്ച വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം നിറഞ്ഞ് ടിവി ഓഫ് ചെയ്യാന്‍ പപ്പ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്; ഓര്‍മശക്തിയും സംസാരശേഷിയും അദ്ദേഹത്തിന് തിരിച്ചുകിട്ടി; പരസ്യ ചിത്രത്തിന് പിന്നാലെ സിനിമയിലും അദ്ദേഹം ഉടന്‍ സജീവമാകും; ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില വ്യക്തമാക്കി മകന്‍

Malayalilife
 കലാഭവന്‍ മണിയും കല്‍പന ചേച്ചിയും മരിച്ച വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം നിറഞ്ഞ് ടിവി ഓഫ് ചെയ്യാന്‍ പപ്പ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്; ഓര്‍മശക്തിയും സംസാരശേഷിയും അദ്ദേഹത്തിന് തിരിച്ചുകിട്ടി; പരസ്യ ചിത്രത്തിന് പിന്നാലെ സിനിമയിലും അദ്ദേഹം ഉടന്‍ സജീവമാകും; ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില വ്യക്തമാക്കി മകന്‍

ലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരികെ എത്തുന്നു എന്ന വാര്‍ത്തയാണ് ലോകം മുഴനുമുള്ള മലയാളികള്‍ ഇന്ന് ഏറ്റെടുത്തത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയിക്കാനൊരുങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ജഗതി അഭിനയിക്കാനൊരുങ്ങുന്ന പരസ്യ ചിത്രത്തിനെകുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ്കുമാര്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ജഗതിയുടെ ആരോഗ്യനിലയെക്കുറിച്ച് വിശദമാക്കിയത്. 

തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. രാജ്കുമാര്‍ തുടങ്ങിയ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് പരസ്യം നിര്‍മിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നതെന്ന് രാജ്കുമാര്‍ പറഞ്ഞു.

 

'പപ്പ വലിയ സന്തോഷത്തിലാണ്. ആ ദിവസത്തിന് കാത്തിരിക്കുകയാണ്. അദ്ദേഹം വീല്‍ ചെയറില്‍ ഇരിക്കുന്ന അവസ്ഥയില്‍ കൂടി പലരും സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. ഇരുന്നിട്ടുള്ള സീന്‍ ചെയ്യാന്‍. പക്ഷേ ഞങ്ങള്‍ അതിന് തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ചികിത്സയായിരുന്നു  വലുത്. ഈയിടെയായി  പപ്പയ്ക്ക് നല്ല മാറ്റമുണ്ട്. ഇനി പതുക്കെ സ്‌ക്രീനില്‍ വന്നാല്‍ അദ്ദേഹത്തിന്റെ മാനസിക നില കുറച്ച് കൂടി മെച്ചപ്പെടുമെന്ന് തോന്നുന്നു. സത്യത്തില്‍ ചികിത്സയുടെ ഭാഗമായാണ് എന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പരസ്യചിത്രത്തില്‍ അദ്ദേഹം വരുന്നത്. പപ്പയ്ക്ക് നന്നായി ചെയ്യാന്‍ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. പപ്പയെകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പരസ്യത്തിന്റെ സംവിധായകന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനനുസരിച്ചുള്ള ഒരു കഥാപാത്രമായിരിക്കും വരിക. ഇതെല്ലാം പപ്പയുടെ ചികിത്സയുടെ ഭാഗമാണ്.  ഞാനും എന്റെ സഹോദരിയും മക്കളുമെല്ലാം ഈ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ടെന്നും രാജ് കുമാര്‍ പറയുന്നു.

ജഗതിയെ ഉടന്‍ തന്നെ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് കാണാമെന്നാണ് മകന്‍ രാജ്കുമാര്‍ പ്രതികരിക്കുന്നത്. സംസാരശേഷിയും ഓര്‍മശക്തിയും അദ്ദേഹത്തിന് തിരിച്ചുകിട്ടിയിട്ടുണ്ട്. ബാല്യകാല സുഹൃത്തുക്കള പോലും അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്്.  അത്യാവശ്യം വാക്കുകള്‍സംസാരിച്ചു തുടങ്ങി.  കല്‍പ്പന ചേച്ചിയും (നടി കല്‍പ്പന) കലാഭവന്‍ മണിയും മരിച്ചപ്പോള്‍ പപ്പ ഒരുപാട് സങ്കടപ്പെട്ടു. ''എനിക്ക് കാണേണ്ട ടി.വി ഓഫ് ചെയ്യൂ' എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാജ്കുമാര്‍ പറയുന്നു.

raj kumar about jagathy sreekumar health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES