റായ് ലക്ഷ്മി കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. മലയാള-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം. അണ്ണൻതമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. രാജാധിരാജയാണ് റായിയുടെ പുതിയ മലയാളചിത്രം.
'കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്. കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. 'ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നും മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്. എന്തിനെന്നാല്‍, കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്‍മപ്പെടുത്താന്‍ വേണ്ടി മാത്രം'' എന്നതാണ് റായി ലക്ഷ്മിയുടെ പോസ്റ്റിലെ ട്വിസ്റ്റ്. ഇത്തരം മെസ്സേജുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം കാണുന്നതാണ്.
ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.