മലയാളത്തിലെ യുവ സംഗീതസംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനായി. ഡെബി സൂസന് ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്..
വിവാഹത്തില്‍ പങ്കെടുക്കാന്‍ ശില്‍പ്പ ബാല, ഷെഫ്ന, മൃദുല മുരളി ,
ജയസൂര്യ, വിനീത്, അഭയ ഹിരണ്മയി, ജോമോള്‍, എന്നിവരെല്ലാം വിവാഹത്തിനെത്തി ചേര്‍ന്നിരുന്നു.അനിയന്റെ വിവാഹവേദിയില്‍ നിറഞ്ഞു നിന്നത് നടി രമ്യ നമ്പീശനായിരുന്നു.വിവാഹാഘോഷത്തിനിടെ സ്റ്റേജില്‍ ചുവടുവയ്ക്കുന്ന രമ്യയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജയസൂര്യയും രമ്യാ നമ്പീശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മങ്കിപെന്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുല്‍ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തട്ടത്തിന് മറയത്ത്, ജോ ആന്‍ഡ് ദ ബോയ്, സെയ്ഫ്, മേപ്പടിയാന്, ഹോം എന്നീ ചിത്രങ്ങള്‍ക്കും രാഹുല്‍ സംഗീതമൊരുക്കി.