കൊച്ചുമകനൊപ്പം ഈദ് ആഘോഷിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നടന്‍ റഹ്‌മാന്‍. കൊച്ചുമകനൊപ്പം പങ്കിട്ട സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചതിങ്ങനെയാണ്. ''ചിലപ്പോള്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം പിടിക്കും. ഹായ് സുഹൃത്തുക്കളെ, ഇത് ജൂനിയര്‍''.
നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായി എത്തുന്നത്. താരം മുത്തച്ഛനായി എന്ന് വിശ്വസിക്കാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.റഹ്‌മാന്റെ മകള്‍ റുഷ്ദ റഹ്‌മാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റുഷ്ദ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത അറിയിച്ചത്.
കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബ് ആണ് റുഷ്ദയുടെ ഭര്‍ത്താവ്. റുഷ്ദയെ കൂടാതെ അലിഷ എന്നൊരു മകളും റഹ്‌മാനുണ്ട്. എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് റഹ്‌മാന്റെ ഭാര്യ.