Latest News

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍  ഒരുങ്ങുന്ന റാഹേല്‍ മകന്‍ കോര; ട്രെയിലര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
 കുട്ടനാടിന്റെ പശ്ചാത്തലത്തില്‍  ഒരുങ്ങുന്ന റാഹേല്‍ മകന്‍ കോര; ട്രെയിലര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍

ബൈനി സംവിധാനം ചെയ്യുന്ന റാഹേല്‍മകന്‍ കോര എന ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ക്കര്‍ സല്‍മാന്‍ പ്രകാശനം ചെയ്തിരിക്കുന്നു.കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ജീവിത സംസ്‌ക്കാരത്തെ കോര്‍ത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പി.എസ്.സി ടെസ്റ്റഴുതിസ്ഥിരം നിയമിതനാകുന്ന ഒരു കണ്‍ടക്‌റുടേയും എം.പാനലിലൂടെ  താല്‍ക്കാലിക നിയമനം ലഭിച്ച ഒരു പെണ്‍കുട്ടിയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.കൂടെക്കൂടെ താന്‍ പി.എസ്.സിയുടെ കാര്യം പറയുന്നുണ്ടല്ലോഎന്നാ അതൊന്നു തെളിയിച്ചേ..?ഈ ചിത്രത്തിലെ കൗതുകകരമായ ഒരു ഭാഗം ഈ ട്രയിലറിനെ ഏറെ വൈറലാക്കിയിരിക്കുന്നു.

കണ്ട വരത്തന്മാറൊക്കെ അന്യ നാട്ടീന്നു വന്ന് നമ്മടെ പെണ്‍കുട്ടികളെ പ്രേമിച്ചു വലയിലാക്കുന്ന സാഹചര്യം നമ്മുട നാട്ടിലുണ്ട്.ഇതുകൊണ്ടാണോ തനിക്കു പെണ്ണ കിട്ടാത്തതെന്ന അല്‍ത്താഫിന്റെ സംശയം ഏററ ചിരിയുണര്‍ത്താന്‍ പോന്നതാണ്.
ഇത്തരം നിരവധി കൗതുകങ്ങളും രസാകരവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

ആന്‍സണ്‍ പോള്‍ മെറിന്‍ ഫിലിപ്പ് , സ്മിനു സിജോ വിജയകുമാര്‍, ടോം ഇമ്മട്ടി തുടങ്ങി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.ഒക്ടോബര്‍ പതിമൂന്നിന് ഈ ചിതം പ്രദര്‍ശനത്തിനെത്തുന്നു.

rahel makan kora release trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES