Latest News

കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ  ഉബൈനി സംവിധാനം ചെയ്യുന്ന റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയേറ്ററുകളില്‍ .

Malayalilife
കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ  ഉബൈനി സംവിധാനം ചെയ്യുന്ന റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയേറ്ററുകളില്‍ .

കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ  ഉബൈനി സംവിധാനം ചെയ്യുന്ന റാഹേല്‍മകന്‍ കോര എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.ഈ ചിത്രം ഒക്ടോബര്‍ പതിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.

എസ്.കെ.ഫിലിംസിന്റെ ബാനറില്‍ ഷാജി.കെ.ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് '. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

നര്‍മ്മവും, ബന്ധങ്ങളും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടൈന റായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു.റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ സ്മിനു സിജോ മുന്‍നിരയിലേക്കു കടന്നു വരുന്നു.

വിജയകുമാര്‍, അല്‍ത്താഫ് സലിം ,മനു പിള്ള, മധു പുന്നപ്ര ,മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷൂഅയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍. മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ - ജോബി എടത്വ .ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം - ഷിജി ജയദേവന്‍ 
എഡിറ്റിംഗ് - അബു താഹിര്‍ .
കലാസംവിധാനം - വിനേഷ് കണ്ണന്‍.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ഹരീഷ് കോട്ട വട്ടം, നസ്‌റുദ്ദീന്‍ പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല
വാഴൂര്‍ ജോസ്.

rahel makan kora release 13th

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES