ചിത്രീകരണത്തിനിടയില്‍ തന്റെ നഗ്നവീഡിയോ പ്രചരിച്ചതിന്റെ പേരില്‍ പണികിട്ടിയ താരമാണ് രാധിക ആപ്‌തേ. പാര്‍ച്ച്ഡ് എന്ന ചിത്രത്തില്‍ രാധികയുടെ നഗ്നരംഗം ചോര്‍ന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ യൂട്യൂബിലും ഇന്റര്‍നെറ്റിലും തിരഞ്ഞതാരമെന്ന് കുപ്രസിദ്ധിയും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴാത രണ്ടുമാസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരില്‍ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം 'ദി വെഡിങ് ഗസ്റ്റിലെ' ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ലംഡോഗ് മില്ല്യനിയറിലൂടെ പ്രശസ്തനായ ദേവ് പട്ടേലിനൊപ്പമുള്ള നഗ്‌നരംഗങ്ങളാണ് വൈറലാകുന്നത്. സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വൈറല്‍ രംഗങ്ങള്‍ക്ക് പിന്നിലെന്ന് രാധിക ആപ്‌തെ തുറന്നടിച്ചു. ചിത്രത്തില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ടായിട്ടും ഇതു തന്നെ പ്രചരിച്ചത് മനോവൈകൃതത്തിന്റെ പ്രതിഫലനമാണ്. ഞാനും ദേവ് പട്ടേലും ഒരുമിച്ച് അഭിനയിച്ച രംഗമാണ്. എന്നാല്‍ പ്രചരിക്കുന്നത് രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍ എന്ന പേരിലാണ്. എന്തുകൊണ്ട് ദേവിന്റെ രംഗങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നില്ലയെന്നും നടി ചോദിച്ചു.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദ വെഡ്ഡിംഗ് ഗസ്റ്റ് യു.എസില്‍ റിലീസ് ചെയ്തത്. ഇതിന് മുന്‍പും രാധികയുടെ ഇത്തരം രംഗങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. നേരത്തെ പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ആദില്‍ ഹുസൈനിനൊപ്പമുള്ള രംഗങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് രാധിക ആപ്തെയുടെ നഗ്ന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി ആദില്‍ ഹുസൈന്‍ രംഗത്ത് വരികയും ചെയ്തിരു