തൃഷയുടെ ആക്ഷന്‍ ചിത്രമായ രാംഗിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തൃഷയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ അനശ്വര രാജനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരു അന്വേഷണോദ്യോഗസ്ഥയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്
എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ സംവിധായകന്‍ എ.ആര്‍. മുരുഗദോസ്സിന്റേതാണ് കഥ. ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങളും തൃഷയക്കുണ്ടെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്.