മൂപ്പതു മിനിട്ടോളം വരുന്ന കുരുക്ഷേത്ര യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്; പതിനെട്ടു ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു; വിക്രമിന്റെ ബീഫ്മഡ് അപ്പ്  ലൂക്ക് തല്‍ക്കാലം സസ്‌പെന്‍സെന്ന് വ്യക്തമാക്കി സംവിധായകന്‍ ആര്‍.എസ് വിമല്‍

Malayalilife
topbanner
മൂപ്പതു മിനിട്ടോളം വരുന്ന കുരുക്ഷേത്ര യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്; പതിനെട്ടു ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു; വിക്രമിന്റെ ബീഫ്മഡ് അപ്പ്  ലൂക്ക് തല്‍ക്കാലം സസ്‌പെന്‍സെന്ന് വ്യക്തമാക്കി സംവിധായകന്‍ ആര്‍.എസ് വിമല്‍

ചിയാന്‍ വിക്രം നായകനാകുന്ന ആര്‍.എസ് വിമല്‍ ചിത്രമാണ് മഹാ വീര്‍ കര്‍ണന്‍. വിക്രം കര്‍ണനായി എത്താന്‍ ഒരുങ്ങുന്നതോടെ കാത്തിരപ്പിലാണ് തെന്നിന്ത്യന്‍ ആരാധകര്‍. ചിത്രത്തിന്റെ അണിയറവിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഹാവീര്‍ കര്‍ണനേക്കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ വ്്‌യക്തമാക്കിയത്. 

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ ചിത്രീകരിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങളാണ്. സംവിധായകന്‍ ആര്‍ എസ് വിമലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

''ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ, മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു. ചിത്രത്തിന് വേണ്ടിയുള്ള വിക്രമിന്റെ 'ബീഫ്മഡ് അപ്പ്' ലുക്ക് തത്കാലം സസ്‌പെന്‍സായി വച്ചിരിക്കുകയാണ്. പതിനെട്ടു ദിവസത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്,'' സംവിധായകന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

r s vimal about chiyan vikram mahaveer karnan

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES