മാതൃഭൂമി ഡയറക്ടറും സിനിമാ നിര്‍മ്മാതാവുമായ പിവി ഗംഗാധരന്‍ അന്തരിച്ചു. ചലച്ചിത്രനിര്‍മ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു പി.വി. ഗംഗാധരന്‍ എന്ന പറയരുകണ്ടി വെട്ടത്ത് ഗംഗാധരന്‍. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഗംഗാധരന്റെ അന്ത്യം. മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച, ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1961-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കോണ്‍ഗ്രസിന്റെ സദീവ പ്രവര്‍ത്തകനായും മാറുകയായിരുന്നു.
കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയില്‍ 1943-ലാണ് പി.വി. ഗംഗാധരന്‍ ജനിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്ററായ പി.വി. ചന്ദ്രന്‍ മൂത്ത സഹോദരനാണ്. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവില്‍ എ.ഐ.സി.സി അംഗമാണ്. സംവിധായകന്‍ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല ചിത്രങ്ങളും നിര്‍മ്മിച്ചത് പി.വി ഗംഗാധരനായിരുന്നു.
ഒരു വടക്കന്‍ വീരഗാഥയടക്കം നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു വടക്കന്‍ വീരഗാഥ, വാര്‍ത്ത, അഹിംസ, അച്ചുവിന്റെ അമ്മ, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കാണാക്കിനാവ്, നോട്ട്ബുക്ക് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. നിരവധി മികച്ച സിനിമകള്‍ നിര്‍മ്മിച്ചു. മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു.
സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു പി.വി.ജി എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന പി.വി ഗംഗാധരന്‍. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായിരുന്നു വര്‍ഷങ്ങളോളം.
എസ് ക്യൂബുമായി ചേര്‍ന്ന് നിര്‍മ്മിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ല്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരവും 2000-ല്‍ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.