ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവും പോപ് ഗായകനുമായ നിക് ജൊനാസും 2 വയസ്സുകാരി മകള്‍ മാള്‍ട്ടിയും അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ അയോധ്യ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇരുവരുടെയും വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയകളും പുറത്ത് വന്നിരിക്കുന്നു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായാണ് പ്രിയങ്കയും നിക്കും ഇവിടെയെത്തുന്നത്. ചടങ്ങില്‍ സിനിമാ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്, രജനീകാന്ത്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കത്രീന കൈഫ്, റിഷഭ് ഷെട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നിക്ക് ജോനസ് വെള്ള കുര്‍ത്തയും പ്രിയങ്ക മഞ്ഞ സാരിയുമണിഞ്ഞാണ് രാമജന്മഭൂമിയിലെത്തിയത്. മകള്‍ മാള്‍ട്ടി പിങ്ക് ഉടുപ്പണിഞ്ഞ് പ്രിയങ്കയുടെ കൈകളില്‍ ഇരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. സിറ്റഡേല്‍' എന്ന അമേരിക്കന്‍ സീരീസിലാണ് ഏറ്റവും ഒടുവില്‍ പ്രിയങ്ക എത്തിയത്. ചാരസംഘടനയുടെ ഭാ?ഗമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ കഥ പറയുന്ന സീരീസിന്റെ ആദ്യ സീസണ് ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്തൃ