മലയാളത്തിലെ മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങി നടിയാണ് പ്രിയാമണി. അവതാരകയായും വിധികര്‍ത്താവായുമൊക്കെ താരം എത്താറുണ്ട്. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുളളത്. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കു താഴെ വന്ന കമന്റിന് താരം മറുപടി നല്‍കിയത് ശ്രദ്ധനേടി.
എന്തുകൊണ്ടാണ് മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്തതാണ് ചേദ്യം ചെയ്യപ്പെട്ടത്.'രക്ത് ചരിത്ര എന്ന സിനിമ മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. പക്ഷേ നിങ്ങള്‍ ഒരു അന്യമതക്കാരനെ വിവാഹം ചെയ്തത് എന്തുകൊണ്ടാണ്' എന്നായിരുന്നു ചോദ്യം. പെട്ടന്ന് തന്നെ മറുപടിയുമായി പ്രിയമണിയുമെത്തി. 'ഞാനൊരു ഇന്ത്യക്കാരനെയാണ് വിവാഹം ചെയ്തത്' എന്നായിരുന്നു പ്രിയയുടെ മറുപടി.
ഇവന്റ് ഓര്‍ഗനൈസര്‍ ആയ മുസ്തഫയെയാണ് പ്രിയമണി വിവാഹം ചെയ്തത്. 2017ലാണ് ഇരുവരും വിവാഹിതരായത്. ബംഗളൂരുവിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം നടന്നത്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് ഇരുവരും. ആരാധകന്റെ കമന്റിന് പ്രിയയുടെ മറുപടിക്ക് കയ്യടിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മോഡലിങ്ങിലൂടെ എത്തിയ പ്രിയമണി തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. വിനയന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ 'സത്യ'ത്തിലൂടെയാണ് മലയാളത്തിലെ ആദ്യ ചിത്രം.