Latest News

നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം; ആരുടെ വേഷവും ഞാന്‍ തട്ടിയെടുത്തിട്ടില്ല, ആരെയും ഞാന്‍ തരംതാഴ്ത്തിയിട്ടുമില്ല; അഡാര്‍ ലൗവിലെ വിവാദങ്ങളോട് തുറന്ന് പ്രതികരിച്ച് പ്രിയാ വാര്യര്‍

Malayalilife
നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം; ആരുടെ വേഷവും ഞാന്‍ തട്ടിയെടുത്തിട്ടില്ല, ആരെയും ഞാന്‍ തരംതാഴ്ത്തിയിട്ടുമില്ല; അഡാര്‍ ലൗവിലെ വിവാദങ്ങളോട് തുറന്ന് പ്രതികരിച്ച് പ്രിയാ വാര്യര്‍

മര്‍ ലുല്ലുവിന്റെ സംവിധാനത്തില്‍ അഡാല്‍ ലൗ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഏറെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ചിത്രത്തിലെ കണ്ണിറുക്കല്‍ സീന്‍ ഹിറ്റായതോടെ സഹനടിയായി എത്തിയ പ്രിയാ വാര്യര്‍ക്ക് ലഭിച്ച ഹൈപ്പ് ഇരട്ടിയായാിരുന്നു. ചിത്രത്തിലെ നായിക നൂറിന്‍ ഷെരീഫ് ആയിരുന്നെങ്കിലും പിന്നീട് പ്രിയെ കേന്ദ്രറോളിലെത്തിച്ച് തിരക്കഥ മാറ്റി എഴുതുകയായിരുന്നു. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി പ്രിയാ വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

അഡാറ് ലൗ സിനിമയില്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ലെന്ന് പ്രിയ പി. വാരിയര്‍. മാണിക്യ മലരായ എന്ന പാട്ടിറങ്ങിയ ശേഷം തനിക്കു വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടില്ലെന്നും നൂറിനെ തരം താഴ്ത്തിയിട്ടുമില്ലെന്നും പ്രിയ പറയുന്നു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

അഡാറ് ലൗവ് നായികമാരായ പ്രിയ വാര്യര്‍- നൂറിന്‍ ഷെരീഫ് അഭിപ്രായഭിന്നതയും പിണക്കങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ടിവി പരിപാടിക്കിടെ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുറത്തായത്. ഇതിനു പിന്നാലെയുള്ള പ്രിയ വാരിയരുടെ 'ഇന്‍സ്റ്റഗ്രാം മറുപടിയും' വലിയ വാര്‍ത്തയായി. 'സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ പലരും വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ കമന്റ്. 

'മാണിക്യ മലരായ പൂവി എന്ന പാട്ടിറങ്ങിയ ശേഷമാണ് എനിക്ക് സിനിമയില്‍ അമിത പ്രാധാന്യം നല്‍കിയതെന്ന ആരോപണങ്ങളില്‍ അല്‍പം പോലും യാഥാര്‍ത്ഥ്യമില്ല. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ സിനിമില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല'. പ്രിയ പറയുന്നു.

'നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്‌നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതില്‍ സത്യമൊന്നുമില്ല. പിന്നെ നൂറിന്‍ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വച്ചിരുന്നു. എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അതായിരിക്കും കാരണമെന്നും പ്രിയ പറയുന്നു. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാരിയരെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു.  നൂറിനും പ്രിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തിലായിരുന്നു നടിയുടെ പ്രതികരണം.

priya warrior responds nurin controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES