Latest News

ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് അങ്ങയില്‍ നിന്നും; ഒരുപാട് മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്; മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുളളര്‍ ലാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരം; കണ്ണീര്‍ പൂക്കളര്‍പ്പിച്ച് ചലച്ചിത്ര പ്രവര്‍ത്തകരും

Malayalilife
topbanner
 ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് അങ്ങയില്‍ നിന്നും; ഒരുപാട് മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്;  മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുളളര്‍ ലാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരം; കണ്ണീര്‍ പൂക്കളര്‍പ്പിച്ച് ചലച്ചിത്ര പ്രവര്‍ത്തകരും

ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് അങ്ങയില്‍ നിന്നും; ഒരുപാട് മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്; ് മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുളളര്‍ ലാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരം

വലിയ നഷടങ്ങളാണ് മലയാള സിനിമയ്ക്ക് മാസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുളളര്‍ ലാല്‍ അന്തരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നടനും  സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ എത്തിയിരിക്കയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിലൂടെയാണ് പൃഥ്വി ദുഖം രേഖപ്പെടുത്തിയത്. 

ക്യാമറയെക്കുറിച്ച് തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞാണ് പൃഥ്വി ലാലിന് ആദരവ് രേഖപ്പെടുത്തിയത്. 'റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ. ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി. താങ്കളെ മിസ് ചെയ്യും ഞാന്‍' പൃഥ്വി കുറിച്ചു. 

 അനന്ദ് സിനി സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആളാണ് ലാല്‍. മലയാളത്തിലെ മിക്ക ടെക്‌നീഷ്യന്മാര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. നിരവധി ചലച്ചിത്ര പ്രവര്‍ത്തകരം താരങ്ങളും ലാലിന് ആദ രാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു.
 

Read more topics: # prithviraj,# wrote a heartfelt,# condolence for,# lal
prithviraj wrote a heartfelt condolence for lal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES