Latest News

ഏവരും മതിക്കുന്ന സ്ഥിരത നേടാനായതിന്റെ ഒരേയൊരു കാരണം ഈ പെണ്‍കുട്ടി;ഉറ്റസുഹൃത്ത്, സഹയാത്രിക, വിശ്വസ്ഥ, എന്റെ മകളുടെ അമ്മ;  സുപ്രിയയ്ക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ച് പൃഥിരാജ് പങ്ക് വച്ചത്; ഒരുമിച്ചുള്ള മനോഹര നിമിഷങ്ങള്‍ പങ്ക് വച്ച് സുപ്രിയയും

Malayalilife
 ഏവരും മതിക്കുന്ന സ്ഥിരത നേടാനായതിന്റെ ഒരേയൊരു കാരണം ഈ പെണ്‍കുട്ടി;ഉറ്റസുഹൃത്ത്, സഹയാത്രിക, വിശ്വസ്ഥ, എന്റെ മകളുടെ അമ്മ;  സുപ്രിയയ്ക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ച് പൃഥിരാജ് പങ്ക് വച്ചത്; ഒരുമിച്ചുള്ള മനോഹര നിമിഷങ്ങള്‍ പങ്ക് വച്ച് സുപ്രിയയും

നീണ്ട നാളത്തെ പ്രണയത്തിനും കാത്തിരുപ്പിനുമൊടുവില്‍ ഒന്നായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് നിര്‍മ്മാതാവ് എന്ന ചുമതലയിലേക്ക് സുപ്രിയ എത്തുന്നതും വിവാഹത്തിന് ശേഷമാണ്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ഒരുമിച്ച് ജീവിത യാത്ര തുടങ്ങിയിതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. പൃഥ്വിരാജ് സുപ്രിയയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവല്‍ പാര്‍ട്ണര്‍, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്ന് പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചു.

സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയില്‍, സ്ഥിരതയില്ലാതെ വലഞ്ഞിരുന്ന ഒരാള്‍ക്ക് ഇന്ന് ഏവരും മതിക്കുന്ന സ്ഥിരത നേടാനായതിന്റെ ഒരേയൊരു കാരണം ഈ പെണ്‍കുട്ടി ആയിരിക്കും! വിവാഹ വാര്‍ഷികാശംസകള്‍, എന്റെ ഉറ്റസുഹൃത്ത്, സഹയാത്രിക, വിശ്വസ്ഥ, എന്റെ മകളുടെ അമ്മ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍! എന്നേയ്ക്കും ഒരുമിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനും, കണ്ടെത്താനും ഒപ്പം, എന്നാണ് പൃഥ്വി കുറിച്ചത്.

പന്ത്രണ്ടാം വിവാഹ വാര്‍ഷിക ആശംസകള്‍ 'പി'. ജീവിതയാത്രയിലെ എന്റെ സന്തതസഹചാരി.. ! ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എന്നും സുപ്രിയ കുറിച്ചു.

നിരവധി പേരാണ് പൃഥിക്കും സുപ്രിയക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. 2011-ലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിനും കാത്തിരുപ്പിനുമൊടുവില്‍ ഒന്നായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും.

 

prithviraj supriya wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES