പ്രണയദിനത്തില്‍ കമിതാക്കളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. സുപ്രിയക്കൊപ്പമുള്ള രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പൃഥ്വി പ്രണയദിനത്തില്‍ സെല്‍ഫ് ട്രോളുമായി എത്തിയത്. പൃഥ്വി പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ദാമ്പത്യത്തിന്റെ യാഥാര്‍ത്ഥ്യം എന്ന് സ്വയം ട്രോളിയാണ് സുപ്രിയയുമൊത്തുള്ള രണ്ടുചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് രംഗത്തെത്തിയത്. ആടുജീവിതത്തിന്റെ മേക്കോവലറിലെത്തി നില്‍ക്കുന്ന പൃഥ്വിയുടൊപ്പം സന്തോപൂര്‍വം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയെ ആദ്യത്തെ ചിത്രത്തില്‍ കാണാം.
എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ പൃഥ്വിയോട് തല്ലുകൂടി നില്‍ക്കുന്ന സുപ്രിയയെയാണ് കാണുന്നത്. ആദ്യ ഫോട്ടോയില്‍ പൃഥ്വി ബോറന്‍ ലുക്കില്‍ നില്‍്കുമ്പോള്‍, സന്തോഷവും രണ്ടാം ചിത്രത്തില്‍ ഫ്രീക്കനായി നില്‍ക്കുമ്പോള്‍ കുശുമ്പും തോന്നുന്ന സുപ്രിയയെയാണ് ചിത്രത്തില്‍ കാണുന്നത്. ഈ രണ്ട് ചിത്രങ്ങളിലുമായി പ്രതീക്ഷിക്കുന്ന ചിത്രം എന്നും റിയാലിറ്റി എന്നും പൃഥ്വി അടിക്കുറിപ്പ് ഇട്ടിട്ടുണ്ട്.
വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ് മൈസെല്‍ഫ് എന്ന് ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യസിനിമയായ 9 തീയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാര്യ നിര്‍മ്മാതാവ് ആയതിനാല്‍ തന്നെ ചിലവ് പൈസവാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് ഒരു അഭിമുഖത്തില്‍ പൃഥ്വി ട്രോളിയത്.
ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലും സുപ്രിയ പൃഥ്വിക്കൊപ്പം സജീവമായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയ മേനോനെ വിവാഹം കഴിക്കുന്നത്. 2011 മേയ് മാസത്തിലണ് സുപ്രിയയെ പൃഥ്വി മിന്നു ചാര്‍്ത്തുന്നത്. വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷം പിന്നിടുമ്പോഴും സന്തോഷകരമായിട്ടാണ് ഇവരുടെ ജീവിതം കഴിഞ്ഞു പോകുന്നത്. പ്രണയദിനത്തില്‍ താരത്തിന് ആശംസ നേര്‍ന്ന് സ്ത്രീകളടക്കമുള്ള ആരാധകരാണ് രംഗത്തെത്തിയത്.