Latest News

ഈ വര്‍ഷം രണ്ടു വണ്ടി വാങ്ങിയതിന്റെ പേരില്‍ അല്ലിയുടെ അമ്മ പിണങ്ങി യിരിക്കുകയാണ്; അതുകൊണ്ട് അടുത്തൊന്നും ഇനി കാര്‍ വാങ്ങുന്നില്ല; അല്ലിയുടെ ഇഷ്ടങ്ങളില്‍ ഏറ്റവും ആദ്യത്തേത് ഡാന്‍സാണ്; എനിക്കിഷ്ടമില്ലാത്തതും; വിശേഷങ്ങളുമായി പൃഥിരാജ്

Malayalilife
topbanner
 ഈ വര്‍ഷം രണ്ടു വണ്ടി വാങ്ങിയതിന്റെ പേരില്‍ അല്ലിയുടെ അമ്മ പിണങ്ങി യിരിക്കുകയാണ്; അതുകൊണ്ട് അടുത്തൊന്നും ഇനി കാര്‍ വാങ്ങുന്നില്ല; അല്ലിയുടെ ഇഷ്ടങ്ങളില്‍ ഏറ്റവും ആദ്യത്തേത് ഡാന്‍സാണ്; എനിക്കിഷ്ടമില്ലാത്തതും; വിശേഷങ്ങളുമായി പൃഥിരാജ്

സിനിമയില്‍ നിന്ന് മൂന്ന് മാസത്തെ ഇടവേളയെടുത്ത് കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവും ഒക്കെയായ പൃഥിരാജ്.ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനുവേണ്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ ഇടവേളയെന്നും നടന്‍ പറഞ്ഞിരുന്നു. മാത്രമല്ല ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല', എന്നാല്‍ വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കുമെന്നും നടന്‍ പറഞ്ഞിരുന്നു. അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടന്‍ കുടുംബവിശേഷങ്ങള്‍ പങ്ക് വയ്ക്കുകയുണ്ടായി. 

തനിക്ക്'എല്ലാ കാറും ഇഷ്ടമാണ്. വാങ്ങിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും എന്നാല്‍ അടുത്തൊന്നും ഇനി കാര്‍ വാങ്ങാനില്ലെന്നും നടന്‍ അഭിമുഖത്തില്‍ പങ്ക് വച്ചു. കാര്‍ വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല. കുറച്ച് കഴിഞ്ഞ് കുറേ സിനിമയിലൊക്കെ അഭിനയിച്ചിട്ടു വേണം വാങ്ങാന്‍. ഈ വര്‍ഷം രണ്ട് വണ്ടി വാങ്ങിയെന്ന പേരില്‍ ആലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ചു നാളത്തേക്ക് വണ്ടി വാങ്ങലില്ലെന്നും നടന്‍ പറഞ്ഞു.      

അഭിമുഖത്തില്‍ മകള്‍ക്ക് ഏറ്റവുമിഷ്ടമുള്ള, എന്നാല്‍ തനിക്കൊട്ടും ഇഷ്ടമില്ലാത്തൊരു കാര്യത്തെ കുറിച്ചും നടന്‍ പറയുകയുണ്ടായി. അല്ലിയെ ഞെട്ടിക്കാന്‍ അത്ര എളുപ്പമല്ല. അല്ലിയുടെ ഇഷ്ടങ്ങളില്‍ ഏറ്റവും ആദ്യത്തേത് ഡാന്‍സാണ്, സുപ്രിയയ്ക്കും അതെ. മൊബൈലില്‍ വെറുതെ ഒരു പാട്ടുവെച്ചാല്‍ പോലും അല്ലി ഡാന്‍സ് കളിക്കും. എനിക്കാണേല്‍ ഇതുപോലെ ഇഷ്ടമില്ലാത്ത ഒരു കാര്യം വേറെയില്ല. പക്ഷേ അല്ലി വിടില്ല, എന്നെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതാണ് ഏറ്റവും വലിയ ഇഷ്ടം പൃഥ്വിരാജ് പറയുന്നു. എല്ലാ രാത്രിയും കിടക്കും മുന്‍പ് കഥ കേള്‍ക്കണമെന്ന് അല്ലിയ്ക്ക് നിര്‍ബന്ധമാണെന്നും പൃഥ്വി പറയുന്നു. 

അയ്യപ്പനും കോശിയും' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. അനാര്‍ക്കലി' എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. ഒരു സൂപ്പര്‍ താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്

prithviraj sukumaran says about alamkrith

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES