മലയാള സിനിമയിലെ രണ്ട് താര സഹോദരന്മാരാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും. മരിച്ചുപോയ നടൻ സുകുമാരൻ മക്കളാണ് ഇരുവരും. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരങ്ങൾ കൂടിയാണ് ഇരുവരും. അതിന് സിനിമയിൽ ഒരുമിച്ച് കാണാൻ ആയിട്ടില്ലെങ്കിലും, ഇപ്പോൾ ആ സന്തോഷവാർത്ത വീണ്ടും വരുകയാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന അടുത്ത സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു.
കോവിഡ് 19 എന്ന മഹാമാരിയ്ക്ക് ഇടയിൽ 48 ദിവസം എടുത്താണ് തീർപ്പ് എന്ന് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കമ്മാര സംഭവം എന്ന് ദിലീപ് ചിത്രത്തിൻ്റെ സംവിധായകനായ രതീഷ് അമ്പാട്ടാണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ. നടൻ മുരളി ഗോപിയാണ് ഈ സിനിമയുടെ തിരക്കഥ. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്നാണ് ഇഷ തല്‍വാര്‍ പറഞ്ഞിട്ടുള്ളത്. തീര്‍പ്പ് എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല എന്നും ഇഷ പറഞ്ഞിരുന്നു. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിയ്ക്കുന്നത്.
രതീഷിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു കമ്മാരസംഭവം. ഇതിന് ബോക്സോഫീസിൽ വലിയ വിജയം നേടാനായില്ലായെങ്കിലും ധാരാളം പ്രശംസകൾ വാരിക്കൂട്ടിയ സിനിമയാണ്. കോമഡി താരം ദിലീപിനെ വില്ലനായും ഇമോഷണൽ കഥാപാത്രമായുമൊക്കെ മലയാളികളുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞ സിനിമയായിരുന്നു കമ്മാരസംഭവം.