സുപ്രിയയെ ഉപേക്ഷിച്ച് എന്റെ കൂടെ വാ; പൃഥ്വി തന്നെ വിവാഹം കഴിക്കണമെന്നും പെണ്‍കുട്ടി; പൃഥ്വി വിരോധിയായ പെണ്‍കുട്ടി കഞ്ചാവാണെന്ന് സോഷ്യല്‍ മീഡിയയും

Malayalilife
 സുപ്രിയയെ ഉപേക്ഷിച്ച് എന്റെ കൂടെ വാ; പൃഥ്വി തന്നെ വിവാഹം കഴിക്കണമെന്നും പെണ്‍കുട്ടി; പൃഥ്വി വിരോധിയായ പെണ്‍കുട്ടി കഞ്ചാവാണെന്ന് സോഷ്യല്‍ മീഡിയയും

സോഷ്യല്‍ മീഡിയില്‍ ആരാധര്‍ ഏറെയുള്ള താരമാണ് യുവനടന്‍ പൃഥ്വിരാജ്. പെണ്‍കുട്ടികള്‍ക്കിടയിലും വിവാഹത്തിന് മുമ്പും വിവാഹശേഷവും പൃഥ്വിരാജിന് ഏറെ ആരാധികമാരുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ്. പൃഥ്വിരാജിനെ പ്രണയിക്കുന്നെന്നും കല്യാണം കഴിക്കാന്‍ പോകുന്നെന്നും പറഞ്ഞുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് അത്. അതേസമയം ഈ പെണ്‍കുട്ടി ആരാണെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.


ഇന്നലെ പെണ്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ അതിവേഗമാണ് വൈറലായി മാറിയത്. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചതെന്നാണ് സൂചന. പൃഥിരാജിനെ ഏറെ ഇഷ്ടമാണെന്നും സുപ്രിയയെ ഉപേക്ഷിച്ച് തന്നെയാണ് പൃഥി വിവാഹം കഴിക്കാന്‍ പോകുന്നതെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞത്. ഇതുള്‍പ്പെടെ അഞ്ചോളം വീഡിയോ ആണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചത്. നിരവധി പോസ്റ്റുകളും ഫേസ്ബുക്കില്‍ നിറഞ്ഞിട്ടുണ്ട്.

പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പെണ്‍കുട്ടി വീഡിയോകളില്‍ പറയുന്നത്. നിരവധി കമന്റുകളും വീഡിയോയുടെ അടിയില്‍ എത്തുന്നുണ്ട്. പെണ്‍കുട്ടിക്ക് വട്ടാണെന്നും കഞ്ചാവ് അടിച്ചെന്നും മറ്റുമാണ് കമന്റുകള്‍ എത്തുന്നത്.

നിരവധിപേര്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയ ഫേസ്ബുക്ക് ഐഡിയില്‍ ഈ ജനുവരി മുതലാണ് ആക്ടിവിറ്റീസ് ഉള്ളത്. അതേസമയം ഈ പെണ്‍കുട്ടി അതീവ പൃഥ്വി രാജ് വിരോധിയാണെന്നും മുമ്പ് പൃഥ്വിരാജിനെതിരെ വീഡിയോ ഇട്ടതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ഒറിജിനല്‍ ഫേസ്ബുക്ക് പൃഥിരാജ് ഫാന്‍സ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നുമാണ് സൂചന. അതിനാല്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണെന്നും ചിലര്‍ പറയുന്നു. രാഗിണി എന്ന ഒരു ഫേസ്ബുക്കിലെ ഫേക്ക് ഐഡിയില്‍ നിന്നാണ് പെണ്‍കുട്ടി തന്റെ ലൈവ് വീഡിയോയും ഫോട്ടോയുമെല്ലാം പോസ്റ്റ് ചെയ്യുന്നത്. തന്റെ കാമുകന്‍ പണ്ട് ഉണ്ടാക്കിയ ഐഡിയാണ് ഇതെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

അതേ സമയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് എന്ന അപ്പുവിനെതിരെയും പെണ്‍കുട്ടി ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അപ്പുവാണ് വീഡിയോ വൈറലാക്കിയതെന്നും വീട്ടുകാര്യം അപ്പു നാട്ടുകാരെ അറിയിച്ചെന്നും പെണ്‍കുട്ടി ഒരു പോസ്റ്റില്‍ കുറിക്കുന്നു. തന്നെ കൂട്ടികൊണ്ട് പോകണമെന്നും ഇല്ലെങ്കിലും പൃഥി തനിക്ക് പണം തരണമെന്നും പെണ്‍കുട്ടി പല വീഡിയോയിലും ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഏത് വിധേനയും പണം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ച് പെണ്‍കുട്ടി കച്ച കെട്ടി  ഇറങ്ങിയതാണ് എന്നും അതാണ് ഇങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ഇടുന്നതെന്നും ചിലര്‍ പറയുന്നു.

അതേസമയം അഭിനയിക്കാനുള്ള മോഹം കൊണ്ട് ടിക്ക് ടോക്ക് മോഡലില്‍ പെണ്‍കുട്ടി വീഡിയോ എടുത്തതാണെന്നും സ്വതസിദ്ധമായ അഭിനയം തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇതെന്നും ചിലര്‍ പറയുന്നു. സഹോദരനും അമ്മയ്ക്കൊപ്പവുമാണ് പെണ്‍കുട്ടി താമസിക്കുന്നത്. 17 വയസുമുതല്‍ തന്റെ സഹോദരന്‍ കഷ്ടപെടുന്നുവെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ കാലഭൈവരന്‍ ആണെന്നും തന്റെ കൂടെ ഭൂതം ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

 

പൃഥിരാജിനെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പും ഈ പെണ്‍കുട്ടി നേരെ വിമര്‍ശനം എത്തിയിരുന്നു. പിന്നെ ഏറെ കാലം ഒന്നും കുട്ടിയെ കുറിച്ച് കേട്ടിരുന്നില്ല. പണ്ട് ഫാന്‍സ് തന്റെ ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതിന് പിന്നാലെയാണ് പണ്ട് പൃഥിരാജിനെതിരെ പോസ്റ്റിട്ട പെണ്‍കുട്ടി ഇപ്പോള്‍ പൃഥിരാജിന് തന്നോട് പ്രണയമാണെന്നും തന്നെ കൂട്ടികൊണ്ടുപോകാന്‍ എത്തുമെന്ന മട്ടിലും വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

 

prithviraj sukumaran fan lady video goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES