പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍. പ്രഭാസും പൃഥ്വരാജുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം പുറത്തിറങ്ങുന്ന എല്ലാ ഭാഷകളിലും പൃഥ്വിരാജ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ഇപ്പോഴിതാ സലാറിന് വേണ്ടിയുള്ള തന്റെ ഡബ്ബിംഗ് അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
സലാറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി എന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.ആദ്യമായാണ് ഒരു കഥാപാത്രത്തിന് അഞ്ച് ഭാഷകളില്‍ സ്വന്തം ശബ്ദത്തില്‍ പൃഥ്വിരാജ് ഡബ്ബ് ചെയ്തിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ: അങ്ങനെ സലാര്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. കാലങ്ങളായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങള്‍ സ്വന്തം ശബ്ദം നല്‍കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്.
തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ദേവയും വരദയും നിങ്ങളെ കാണാന്‍ എത്തും'' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.
യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ അടുത്ത സിനിമയായ 'സലാര്‍' വരുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് സിനിമ പ്രേക്ഷകര്‍.ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂര്‍ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.