Latest News

'പൃഥ്വിരാജ് ചിത്രമായ  ത്രില്ലര്‍' ഉണ്ടാക്കിയ നഷ്ടം ഇതുവരെ തീര്‍ന്നിട്ടില്ല; കടം നികത്തിയ ശേഷം മാത്രം ബാനറില്‍ പുതിയ സിനിമകള്‍ നിര്‍മ്മിക്കൂ;  നിര്‍മ്മാതാവ് സാബു ചെറിയാന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
'പൃഥ്വിരാജ് ചിത്രമായ  ത്രില്ലര്‍' ഉണ്ടാക്കിയ നഷ്ടം ഇതുവരെ തീര്‍ന്നിട്ടില്ല; കടം നികത്തിയ ശേഷം മാത്രം ബാനറില്‍ പുതിയ സിനിമകള്‍ നിര്‍മ്മിക്കൂ;  നിര്‍മ്മാതാവ് സാബു ചെറിയാന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആലപ്പുഴയില്‍ 2009ല്‍ നടന്ന പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട കഥയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പൃഥിരാജ് ചിത്രം ''ത്രില്ലര്‍'' നിര്‍മ്മിച്ചത് സാബു ചെറിയാന്‍ ആയിരുന്നു.ആനന്ദഭൈരവി എന്ന ബാനറിന്റെ കീഴില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന സാബു കുറേ കാലമായി ഇതില്‍ നിന്നും മാറി നില്ക്കുകയാണ്. ഇതിന് കാരണമായി സാബു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് ചിത്രമായ ത്രില്ലര്‍ ഉണ്ടാക്കിയ കടം നികത്തിയ ശേഷം മാത്രമാണ് ബാനറില്‍ പുതിയ സിനിമകള്‍ നിര്‍മ്മിക്കൂയെന്ന് സാബു ചെറിയാന്‍ പറഞ്ഞു.
ത്രില്ലര്‍ എന്ന പൃഥ്വിരാജ് ചിത്രം വന്‍ നഷ്ടമായിരുന്നുവെന്നും അതിന്റെ ഫിനാന്‍സര്‍ക്ക് താന്‍ ഇപ്പോഴും പണം നല്‍കാനുണ്ട്. പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞട്ടും കടം തീര്‍ക്കാന്‍ കഴിഞ്ഞില്ലാ. കടം തീര്‍ക്കാതെ അടുത്ത സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. ബാധ്യതകള്‍ തീര്‍ത്തിട്ട് വേണം അടുത്ത പടത്തിലേക്ക് കടക്കാന്‍. 

പലരും ഒരു പടത്തിന്റെ കടം ഉണ്ടാകുമ്പോള്‍ തന്നെ മറ്റൊരു പടം ചെയ്യുന്നുണ്ട്. അതെനിക്ക് മാനസികമായി ശരിയാകില്ല. പിന്നെ ഇപ്പോഴത്തെ വലിയ നടന്മാരോട് ചോദിച്ചാല്‍ ഡേറ്റ് കിട്ടുമായിരിക്കും. പക്ഷെ അവരുടെ ഡേറ്റ് എടുത്ത് വലിയ പടം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല ഞാന്‍' - സാബു ചെറിയാന്‍ പറഞ്ഞു.

ആലപ്പുഴയില്‍ 2009ല്‍ നടന്ന പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട കഥയായിരുന്നു ''ത്രില്ലര്‍'' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ കഥാപാത്രത്തിലായിരുന്നു പൃഥ്വിരാജ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.

നടി- നടന്മരുടെ പ്രതിഫലം സംബന്ധിക്കുന്ന ചോദ്യത്തിനും സാബു മറുപടി നല്‍കി. അഭിനേതാക്കളെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കുറ്റം പറയാന്‍ കഴിയില്ലാ, അവര്‍ക്ക് എത്രകാലം നല്ല രീതിയില്‍ വരുമാനം ലഭിക്കുമെന്ന് പറയാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് ചോദിച്ചാല്‍, ഞാന്‍ ഒരു അഭിനേതാവാണെങ്കില്‍ ഒരു നിര്‍മ്മാതാവ് എനിക്ക് 10 ലക്ഷം തരാന്‍ തയാറെങ്കില്‍ ഞാന്‍ എന്തിന് വേണ്ടെന്ന് പറയണം. എനിക്ക് ഒരു ലക്ഷം തന്നാല്‍ മതിയെന്ന് ഒരു അഭിനേതാവും പറയില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേ സമയം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുന്നതിനായുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

prithviraj movie thriller

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES