Latest News

ലൂസിഫറിന് ശേഷം പുതിയ ചിത്രവുമായി പൃഥ്വി; വമ്പന്‍ റിലീസിനൊരുങ്ങി ബ്രദേഴ്‌സ് ഡേ..!

Malayalilife
ലൂസിഫറിന് ശേഷം പുതിയ ചിത്രവുമായി പൃഥ്വി; വമ്പന്‍ റിലീസിനൊരുങ്ങി ബ്രദേഴ്‌സ് ഡേ..!


ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം പൃഥ്വിരാജിന് കൈനിറയെ ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ പൃഥ്വിയുടെ എറ്റവും പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വി ചെയ്യുന്ന പക്ക മാസ് എന്റര്‍ടെയ്നര്‍ കൂടിയാണ് ബ്രദേഴ്സ് ഡേ. ചത്രീകരണം പൂര്‍ത്തിയായ സിനിമ വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. 

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മാത്രമല്ല പൃഥ്വിരാജിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ്് ബ്രദേഴ്സ് ഡേയുടെ മറ്റൊരു പ്രത്യേകത. 

ബ്രദേഴ്സ് ഡേയില്‍ കാറ്ററിംഗുകാരനായിട്ടാണ് പൃഥ്വി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടി ചിത്രം ഹിറ്റ്‌ലറിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ മൂന്ന് നായികമാരുടെ ഏക സഹോദരനായിട്ടാണ് നടന്‍ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എന്നീ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു മുഴുനീള എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കൂടാതെ തന്റെ മിമിക്രി പശ്ചാത്തലം വെച്ച് കോമഡി ചിത്രം മാത്രമായിരിക്കും എന്ന് പ്രതീക്ഷിച്ച് വരരുതെന്നും കലാഭവന്‍ ഷാജോണ്‍ നേരത്തെ പ്രേക്ഷകരോടായി പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 96 ദിവസത്തെ ഷൂട്ടിംഗിനൊടുവിലാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജിന്റെതായി വരുന്ന ഫണ്‍ എന്റര്‍ടെയ്നര്‍ ചിത്രം ഓണം റിലീസായിട്ട് തിയ്യേറ്ററുകളിലേക്ക് എത്തും.


 

prithviraj's brothers day movie shooting completed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES