Latest News

ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഉടന്‍ എത്തുമോ...!

Malayalilife
 ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഉടന്‍ എത്തുമോ...!


ലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സഹോദരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരും ഒന്നിച്ച സിനിമകളില്‍ ചിലത് സൂപ്പര്‍ ഹിറ്റായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച സിനിമയായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ സിനുകളൊന്നും ഉണ്ടായിരുന്നില്ല. ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായിട്ടാണ് ലൂസിഫറില്‍ ഇന്ദ്രജിത്ത് എത്തിയത്. ഇപ്പോഴിതാ ഏട്ടനും അനിയനും ഒരുമിക്കുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്

നവാഗത സംവിധായകന്‍ ഇര്‍ഷാദ് പെരാരി ഒരുക്കുന്ന പുതിയ സിനിമയിലായിരിക്കും ഇരുവരും വീണ്ടും എത്തുകയെന്നാണ് സൂചന. തിരക്കഥാകൃത്ത് മുഹ്സിന്‍ പെരാരിയുടെ അനിയന്‍ കൂടിയാണ് ഇര്‍ഷാദ്. പൃഥ്വിരാജിന്റെ ലൂസിഫറില്‍ അസിസ്റ്റന്റെ ഡയറക്ടറായും ഇര്‍ഷാദ് പ്രവര്‍ത്തിച്ചിരുന്നു. ഇര്‍ഷാദ് തന്നെയാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റും എഴുതിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 

ടിയാന്‍ എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജും ഇന്ദ്രജിത്തും ഒടുവിലായി ഒന്നിച്ചഭിനയിച്ചത്. അതേസമയം ലൂസിഫറിന്റെ വിജയത്തിന് ശേഷം പുതിയ സിനിമകളുമായി തിരക്കിലാണ് ഇരുതാരങ്ങളും. ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, ആടുജീവിതം, അയ്യപ്പനും കോശിയും തുടങ്ങി നിരവധി സിനിമകള്‍ പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ചേട്ടനും അനിയനും സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

prithviraj andh indrajith teaming up again for a movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES