ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ വേദിയില്‍ നടക്കുന്ന ചടങ്ങുകള്‍ വീക്ഷിക്കുന്ന മമ്മൂട്ടിയ പരിസരം മറന്ന് നോക്കിയിരിക്കുന്ന ഒരു സുന്ദരിയായ യുവതിയുടെ ചിത്രമാണ് ഇത്. ഇപ്പോള്‍ ട്രന്‍ഡിങ്ങില്‍ നില്‍ക്കുന്ന ചിത്രത്തിന് നിരവധി ട്രോളുകളാണ് എത്തുന്നത്. അതേസമയം പൃഥിരാജിന് ലഭിച്ച ട്രോളാണ് ഏറെ രസകരം.
കൈയില്‍ ചായകപ്പും പിടിച്ചിരിക്കുന്ന മമ്മൂട്ടിയെ നോക്കുന്ന ഒരു സുന്ദരിയുടെ ചിത്രമാണ് ഇപ്പോള്‍ സിനിമാ ലോകം ഏറ്റെടുക്കുന്നത് ആരിഫ് ഫോട്ടോഗ്രഫി പകര്‍ത്തിയ ചിത്രത്തിന് നിരവധി കമന്റുകളാണ് എത്തുന്നത്. മമ്മൂട്ടി ചെറുപ്പമായി വരികയാണെന്നും മുത്തച്ഛനായിട്ട് പോലും മമ്മൂട്ടിക്ക് ആരാധികമാരുണ്ടെന്നും കമന്റുകള്‍ എത്തുന്നുണ്ട്. അതേ സമയം ഈ സുന്ദരി ആരാണെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ തിരക്കുന്നത്. അജുവര്‍ഗീസ് ഉള്‍പെടെയുള്ള താരങ്ങള്‍ ഈ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പേരില്‍ പൃഥിരാജിനെ ട്രോളുകയാണ് ആരാധകര്‍. തന്നെ കുറിച്ച് വരുന്ന ട്രോളുകളും മറ്റും രസകരമായി തന്നെ കൈകാര്യം ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. അത്തരത്തിലുള്ള ഒരു ട്രോളിന് പൃഥ്വി നല്കിയ മറുപടി കൈയടികളോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പൃഥ്വി ട്വിറ്ററില്‍ പങ്കുവച്ച പുതിയ തന്റെ ചിത്രത്തിന് താഴെയാണ് ഒരു ആരാധകന്റെ മമ്മൂട്ടിയുടെ ഫോട്ടോ അടക്കം കമന്റിട്ടത്. രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള് ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില് ഇടാന് തോന്നുന്നത് എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ആരാധകന്‍ കുറിച്ചത്.. ഇതിന് പിന്നാലെ ട്വിറ്ററില് ഈ കമന്റ് പേസ്റ്റ് ചെയ്ത് പൃഥ്വി മറുപടി നല്കിയതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സത്യം എന്നാണ് പൃഥി മറുപടി നല്‍കി ഇത് റീ ട്വീറ്റ് ചെയ്തത്. പൃഥ്വിയുടെ ഈ ട്വീറ്റ് ഇതിനോടകം സോഷ്യല് ലോകത്ത് വൈറലായിരിക്കുകയാണ്.
അതേസമയം, മോഹന്‌ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില് ഒരുങ്ങുന്ന ലൂസിഫര് റിലീസിന് തയ്യാറെടുക്കുകയാണ്. മോഹന്‌ലാലിനെ കൂടാതെ മഞ്ജു വാര്യര്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില് അണിനിരക്കുന്നുണ്ട്. ചിത്രംമാര്ച്ച് 28ന് തിയ്യറ്ററുകളിലെത്തും.