ശരീരം നന്നായി സൂക്ഷിക്കാൻ നടൻമാർ എന്നും മുന്നിലാണ്. മലയാളത്തിൽ അങ്ങനെ ഒരു നടനെ പറയാൻ പറഞ്ഞാൽ എല്ലാരും ഒരുപോലെ ആദ്യം പറയുന്നത് പൃഥ്വിരാജിനെ ആകും. സിനിമകളിലെ കഥാപാത്രത്തിന്‌റെ പൂര്‍ണതയ്ക്കായി കഠിനപ്രയത്‌നം ചെയ്യാറുളള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. മേക്കോവറുകളിൽ പുലിയാണ് പൃഥ്വിരാജ്. ഓരോ സിനിമകളിലും ഓരോ രീതിയിലാണ് താരം എത്താറുള്ളത്. മറ്റു താരങ്ങളെ പോലെ തന്നെ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ പൃഥ്വിരാജിന്റെ കഠിനാദ്ധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിസിക്കല്‍ ട്രെയിനറായ അജിത്ത് ബാബു. ഫിറ്റ്‌നെസില്‍ എന്നെക്കാള്‍ അനുഭവ പരിചയം ഉളളയാളാണ് പൃഥ്വിരാജ്. ഒരു കുടുംബ സുഹൃത്താണ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഒരു പ്രമുഖതാരം ഫിറ്റ്‌നെസ് ട്രെയിനറെ തേടുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞുളളു. അജിത്ത് ബാബു പറയുന്നു. കൊച്ചിയിലൊരു ജിമ്മില്‍ ജോലി ചെയ്യുകയായിരുന്ന താൻ ഇത് അറിഞ്ഞ് അടുത്ത ദിവസം തന്നെ തിരിക്കുകയായിരുന്നു. പോയി ഇരുപതു മിനിറ്റ് സംസാരിച്ചു സെലക്ട് ചെയ്യുകയായിരുന്നു. അഞ്ചു വർഷം മുൻപാണ് താൻ പൃഥ്വിയുടെ ഫിറ്റ്നസ് ട്രൈനെർ അയി വരുന്നത് എന്നും പക്ഷേ അതിനു വളരെ മുൻപ് തന്നെ താരം ഫിറ്റ്നസ്സിൽ ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് പറയുന്നു. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും. ഞാന്‍ വരുമ്പോള്‍ ഊഴം കഴിഞ്ഞ് ടിയാന്‍ ചെയ്യാനുളള ഒരുക്കത്തിലായിരുന്നു. അതില്‍ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുണ്ട്. പിന്നീട് വിമാനം എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു എന്നും പറയുന്നു.
കൈനിറയെ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിരവധി സിനിമകളുടെ പ്രഖ്യാപനം സൂപ്പര്‍താരത്തിന്റെതായി അടുത്തിടെ നടന്നിരുന്നു. നിര്‍മ്മാണ മേഖലയിലും സജീവമാണ് താരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത്. നയന്‍ ആണ് ഈ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചു.