Latest News

ലാളിത്യത്താല്‍ ഏറെ മനോഹരമായ ചിത്രം; ഇത്ര മനോഹരമായി ബിജു ചേട്ടനെ കണ്ടതില്‍ സന്തോഷം, സംവൃതയ്ക്ക് സ്വാഗതം; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ സിനിമയ്ക്ക് ആശംസ നേര്‍ന്ന് പൃഥ്വിരാജ്

Malayalilife
ലാളിത്യത്താല്‍ ഏറെ മനോഹരമായ ചിത്രം; ഇത്ര മനോഹരമായി ബിജു ചേട്ടനെ കണ്ടതില്‍ സന്തോഷം, സംവൃതയ്ക്ക് സ്വാഗതം; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ സിനിമയ്ക്ക്  ആശംസ നേര്‍ന്ന് പൃഥ്വിരാജ്

ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃത സുനിലിന്റെ തിരിച്ചുവരവും വ്യത്യസ്തമായ കഥാപശ്ചാത്തലവുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ലാളിത്യത്തില്‍ സിനിമ ഏറെ മനോഹരമാണെന്ന് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു.

'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ,  ലാളിത്യത്താല്‍ ഏറെ മനോഹരമായ ചിത്രം. ചിലപ്പോള്‍ ആരോഗ്യകരമായ സിനിമയ്ക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം.

പ്രജിത്ത് ചിത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്ര മനോഹരമായി ബിജു ചേട്ടനെ കണ്ടതില്‍ സന്തോഷം. സംവൃതയ്ക്ക് സ്വാഗതം. മലയാള സിനിമ നിങ്ങളെ ഒരുപാട് മിസ് ചെയ്തു.' പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

prithviraj about satyam paranjal vishvasikuvo movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES