Latest News

രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ ; പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് കിളിപോയി മഞ്ജുവാര്യര്‍; ലൂസിഫര്‍ സെറ്റിലെ കോമഡി വിവരിച്ച് താരം 

Malayalilife
രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ ; പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് കിളിപോയി മഞ്ജുവാര്യര്‍; ലൂസിഫര്‍ സെറ്റിലെ കോമഡി വിവരിച്ച് താരം 

 

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കഠിനപ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവാറുണ്ട്. എന്നാല്‍ അതുമൂലം സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ഒരു വാരികയുമായുള്ള അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെയാണ്.

''വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, 'കുറച്ചു കൂടി Incredulounsess (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്'. മഞ്ജു തലയാട്ടി.

ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.' രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ ...'സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ 'ഇന്‍ക്രഡുലെസ്നെസ്' അവിടത്തെ ചിരി വിഷയമായിരുന്നു''. പൃഥ്വി പറഞ്ഞു.

prithviraj about Lucifer location pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES