'ലുക്കുണ്ടെന്നേയുള്ളൂ, ഞാന്‍ വെറും ഊളയാണ്'; കട്ടകോമഡിയുമായി വീണ്ടും പൃഥ്വിരാജ്; ചിരിപടര്‍ത്തുന്ന ബ്രദേഴ്‌സ് ഡേ ട്രെയിലറെത്തി

Malayalilife
topbanner
'ലുക്കുണ്ടെന്നേയുള്ളൂ, ഞാന്‍ വെറും ഊളയാണ്'; കട്ടകോമഡിയുമായി വീണ്ടും പൃഥ്വിരാജ്; ചിരിപടര്‍ത്തുന്ന ബ്രദേഴ്‌സ് ഡേ ട്രെയിലറെത്തി

ലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്ത്. കോമഡിയും ഫൈറ്റ് രംഗങ്ങളുള്ള ഒരു അടിപൊളി എന്റര്‍ടൈയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ട്രെയിലറിലെ പ്രധാന ആകര്‍ഷണവും പൃഥ്വിയും ധര്‍മജനും തന്നെ.

പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നതുള്‍പ്പെടെയുള്ള രസകരമായ രംഗങ്ങള്‍ ടീസറിലുണ്ട്. മലയാളികള്‍ കാണാനാഗ്രഹിക്കുന്ന രാജുവേട്ടനാണിതെന്നും പഴയ ചോക്ലേറ്റ് പൃഥ്വിയെ തിരിച്ചുകിട്ടിയെന്നുമെല്ലാമാണ് ആരാധകര്‍ ടീസര്‍ കണ്ട് അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാജോണ്‍ തന്നെയാണ്. നാലു നായികമാരാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. എന്നാല്‍ ടീസറിര്‍ നായികമാരാരും ഇല്ല. ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസറ്റിന്‍ സ്റ്റീഫന്‍നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രാഹണം.

Read more topics: # prithvi raj brothers day
prithvi raj brothers day

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES