Latest News

ഹ..ഹാ.ഹി..ഹു ഹോ! ' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്ക് വച്ച പ്രയാഗ മാര്‍ട്ടിന്‍';ലഹരിക്കേസ് വിവാദങ്ങള്‍ക്കിടെ പരിഹാസം നിറച്ച പോസറ്റുമായി നടി

Malayalilife
 ഹ..ഹാ.ഹി..ഹു ഹോ! ' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്ക് വച്ച പ്രയാഗ മാര്‍ട്ടിന്‍';ലഹരിക്കേസ് വിവാദങ്ങള്‍ക്കിടെ പരിഹാസം നിറച്ച പോസറ്റുമായി നടി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരികേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ഹ,ഹ,ഹ,ഹു. ഹു എന്നെല്ലാമെഴുതിയ ഫ്രെയിം ചെയ്ത ഒരു ബോര്‍ഡാണ് പ്രയാഗ പങ്കുവെച്ചത്. 

ലഹരി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയുള്ള നടിയുടെ ഈ സ്റ്റോറി ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ പരിഹസിച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍  നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. 

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്.

prayagA martin shared instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക