വിനായകനെ നായകനാക്കി ഷാനവാസ് കെ. ബാവുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനു ശേഷം കമലിന്റെ സംവിധാനത്തില്‍ വിനായകനെ നായകനാക്കി അടുത്ത ചിത്രം വരുന്നു. പ്രണയ മീനുകളുടെ കടല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രംത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജോണ്‍ പോളാണ്. ഡാനി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു പണിക്കര്‍.ഈ മാസം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
പൂജാ ചടങ്ങില്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിനായകനൊപ്പം ദിലീഷ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.