Latest News

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് ഇന്ന്  ജന്മദിനം; ആശംസ അറിയിക്കാന്‍ ഫേസ്ബുക്കില്‍ പോലും താരത്തെ കാണാനില്ല; യാത്രകളുടെ കൂട്ടുകാരന് ആശംസ അറിയിച്ച് ആരാധകരും

Malayalilife
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് ഇന്ന്  ജന്മദിനം; ആശംസ അറിയിക്കാന്‍ ഫേസ്ബുക്കില്‍ പോലും താരത്തെ കാണാനില്ല; യാത്രകളുടെ കൂട്ടുകാരന് ആശംസ അറിയിച്ച് ആരാധകരും

ന്ന് മലയാളത്തിന്റെ താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയില്‍ അധികം ഇടപെടാത്ത താരത്തിന് ആശം നേര്‍ന്ന് നിരവധി ആരാധകരാണ് ഫാന്‍സ് ഗ്രൂപ്പില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പ്രിയപ്പെട്ട പ്രണവ് എവിടെയന്ന് പോലും അറിയാതെ വലയുകയാണ് ആരാധകരും. ആദിയ്ക്ക് ശേഷം പ്രണവ് അഭിനയിച്ച ഇരുപതാം നൂറ്റാണ്ടാണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

ഇതിന്റെ ചില പോസ്റ്ററുകള്‍ മാത്രമാണ് പ്രണവിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതും. പിന്നീട് പ്രണവ് എവിടെന്ന് പോലും ആര്‍ക്കും ഊഹമില്ലായിരുന്നു. മോഹന്‍ലാല്‍ ചരിത്രപുരുഷന്റെ വേഷത്തിലെത്തുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് പ്രണവ് അവസനാമായി അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സംവിധായകന്‍ പ്രിയദര്ഡശന്റെ മകള്‍ കല്യാണിയും പ്രണവിനൊപ്പം ചിത്രത്തില്‍ വേഷമിട്ടിരുന്നു. 

2002-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

2002 ല്‍ കുട്ടിയായിരിക്കുമ്പോള്‍ ഒന്നാമന്‍ എന്ന ചിത്രത്തില്‍ ആണ് ആദ്യം ചെറിയ വേഷം ഇട്ടത്. അതേ വര്‍ഷം തന്നെ അഭിനയിച്ച 'പുനര്‍ ജനി' എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

Read more topics: # pranav mohanlal birthday
pranav mohanlal birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES