മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഇന്ത്യന്‍ കായികതാരം കൂടിയായ പ്രാച്ചി തെഹ്‌ളാന്‍. മുക്കുത്തി എന്ന മ്മാങ്കത്തിലെ ഗാനത്തിലൂടെ തന്നെ മമ്മൂട്ടിയുടെ നായികയെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചില്‍ വെളിപ്പെടുത്തലുകളില്‍ തന്റെ നിലപാടുകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഡല്‍ഹിക്കാരിയായ പ്രാചി തെഹ്ലാനിനെ മലയാളിക്ക് പരിചയം മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം 'മാമാങ്ക'ത്തിലെ നായിക എന്ന പേരിലാണെന്ന് പ്രാച്ചി പറയുന്നു. ഒരു സ്ത്രീ ആയിരുന്ന് കൊണ്ട് ഏതെങ്കിലും രംഗത്ത് മുന്നോട്ട് വരിക എളുപ്പമല്ല. അത് സിനിമയിലും സ്പോര്‍ട്സിലുമെല്ലാം. ഒരുപാട് കടമ്പകളുണ്ടായിരുന്നു. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴില്‍മേഖലയിലും കാസ്റ്റിംഗ് കൗച്ചുണ്ട് - നടി പറയുന്നു.
എനിക്ക് അത്തരം മോശം അനുഭവമുണ്ടായിട്ടില്ല.ഒരുപക്ഷേ, അവിടെയും എന്റെ പൊക്കവും സ്പോര്‍ട്സ് ബാക്ക്ഗ്രൗണ്ടുമായിരിക്കണം സഹായിച്ചത്.
പിന്നെ, നമ്മള്‍ ആവശ്യക്കാരനാണെന്ന് തോന്നിയാല്‍ ചൂഷണം ചെയ്യാന്‍ ആളുകള്‍ ഉണ്ടാകും. ചുറ്റില്‍ നിന്നും ബഹുമാനം കരസ്ഥമാക്കാനാണ് സ്ത്രീ ശ്രമിക്കേണ്ടത്. ജീവിതത്തില്‍ ഇനിയും സ്വന്തമാക്കാനുള്ള സ്വപ്നങ്ങളുണ്ട്. ഇപ്പോള്‍ പറയുന്നില്ല.
എന്നാല്‍, സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളത് ലക്ഷ്യത്തില്‍ ഒന്നാണ്. ഭാവിയില്‍ ഇനി ഞാനെന്താകും എന്ന് അറിയില്ല. ഒരുപക്ഷേ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ എന്തെങ്കിലുമാകും ചെയ്യുക. എന്നിരുന്നാലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ടില്ല.